തൃശൂർ : പാവറട്ടി പള്ളിതിരുനാള്‍ വെടിക്കെട്ട് വേണ്ടെന്നുവച്ചു. മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് പള്ളിക്കമ്മിറ്റിയുടെ തീരുമാനം. മൂന്ന് ദിവസങ്ങളിലായാണ് പാവറട്ടി പള്ളി പെരുന്നാള്‍ വെടിക്കെട്ട് നടക്കേണ്ടത്. വെടിക്കെട്ട് മാത്രമാണ് ഒഴിവാക്കിയത്. ആചാര കതിന വെടികള്‍ ഉപയോഗിക്കും. വെടിക്കെട്ട് നടത്താൻ ഹൈക്കോടതി അനുമതി നല്‍കിയിരുന്നു. മുണ്ടത്തിക്കോട് മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേർന്നു കൊണ്ടാണ് വെടിക്കെട്ട് ഒഴിവാക്കിയത് എന്ന് വികാരി അറിയിച്ചു. എന്നാല്‍ തിരുനാള്‍ ആഘോഷങ്ങള്‍ ആചാരപരമായി നടക്കും.
Advertisements

