അരുവിത്തുറ പള്ളിയ്ക്കു മുന്നിൽ പ്രദേശവാസി കുഴഞ്ഞു വീണു മരിച്ചു; സൂര്യാഘാതമെന്ന സംശയത്തിൽ നാട്ടുകാർ 

പൂഞ്ഞാർ: ഈരാറ്റുപേട്ട അരുവിത്തുറ പള്ളിയ്ക്കു മുന്നിൽ  പ്രദേശവാസി കുഴഞ്ഞു വീണു മരിച്ചു. അരുവിത്തുറ പള്ളിയിൽ നിന്ന് മടങ്ങവെ  മരങ്ങാട്ട് പള്ളി സ്വദേശി   മൂലങ്ങാട്ട് മറ്റത്തിൽ ബെന്നി മാത്യു (54) വാണ് കുഴഞ്ഞു വീണ് മരിച്ചത്. പള്ളിയുടെ മുൻപിൽ   കുഴഞ്ഞു വീണയാളെ ടീം നന്മക്കൂട്ടം പ്രവർത്തകനായ ഷിഹാബ് പാറയിലിന്റെ നേതൃത്വത്തിൽ ആശുപത്രിയിൽ  എത്തിച്ചപ്പോഴേക്കും മരണമടഞ്ഞിരുന്നു. പ്രാഥമിക നടപടികൾക്ക് ശേഷം  മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. സൂര്യാഘാതത്തെ തുടർന്നാണ് ഇദ്ദേഹം കുഴഞ്ഞു വീണതെന്നാണ് സംശയം. 

Advertisements

Hot Topics

Related Articles