ശബരിമല കാനനപാതയിൽ ശുചീകരണ യജ്ഞം,മാലിന്യങ്ങൾ നീക്കം ചെയ്തു മാതൃകയായി എം.സി.വൈ.എം. തിരുവല്ല അതിഭദ്രാസനം

എരുമേലി: ശബരിമല തീർത്ഥാടകർ കടന്നുപോകുന്ന എരുമേലി-മുക്കട കാനനപാതയിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനായി എം.സി.വൈ.എം. തിരുവല്ല അതിഭദ്രാസനം സംഘടിപ്പിച്ച ‘വേര് 2026’ ശുചീകരണ യജ്ഞം ശ്രദ്ധേയമായി. എരുമേലി ഗ്രാമപഞ്ചായത്തും വനംവകുപ്പും സംയുക്തമായി ചേർന്നാണ് പദ്ധതി നടപ്പിലാക്കിയത്. നാല് കിലോമീറ്ററോളം ദൂരത്തിൽ പാതയോരത്തും വനത്തിലുമായി തള്ളിയിരുന്ന പ്ലാസ്റ്റിക് കുപ്പികളും മറ്റ് അവശിഷ്ടങ്ങളും ഉൾപ്പെടെ പത്ത് ടണ്ണോളം മാലിന്യമാണ് ഇരുന്നൂറോളം വരുന്ന യുവജനങ്ങൾ ശേഖരിച്ചത്.

Advertisements

മലങ്കര കത്തോലിക്ക സഭ തിരുവല്ല അതിഭദ്രാസന അധ്യക്ഷൻ, അഭിവന്ദ്യ ഡോ. തോമസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത യജ്ഞം ഉദ്ഘാടനം ചെയ്തു. എം.സി.വൈ.എം. തിരുവല്ല അതിഭദ്രാസന പ്രസിഡന്റ് അഡ്വ. ജിബിൻ കെ. ജോൺ അധ്യക്ഷ പ്രസംഗം നടത്തി. കെ. സി. വൈ. എം. സംസ്ഥാന പ്രസിഡന്റ് ശ്രീ. ഷിബിൻ ഷാജി, മുക്കട സെന്റ് തോമസ് മലങ്കര സുറിയാനി കത്തോലിക്കാ ദൈവാലയ വികാരി ഫാ. കോശി മണ്ണിൽ, എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി അമ്പിളി സജീവൻ, എരുമേലി പഞ്ചായത്ത്‌ സെക്രട്ടറി മഞ്ജു ബി. ,
കരികാട്ടൂർ പി. എച്ച്. സി. ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ. ഷിജാസ് പി. എസ്.,പ്ലാച്ചേരി ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ ശ്രീ. അബ്ദുൽ റഷീദ് എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. റേഞ്ച് ഫോറസ്റ്റ് ഓഫീസർ ശ്രീ. ദിലീഫ് ബി., ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ ടിം. സനൽരാജ്, കോട്ടയം ശുചിത്വ മിഷൻ കോർഡിനേറ്റർ ആനന്ത് ,എരുമേലി ഗ്രാമപഞ്ചായത്ത് വി. ഇ. ഓ. ശ്രീമതി അനുമോൾ, എരുമേലി ഗ്രാമപഞ്ചായത്ത് എച്ച് . ഐ. ശ്രീമതി ധനലക്ഷ്മി, എരുമേലി റേഞ്ച് പ്ലാച്ചേരി ഫോറസ്റ്റ് സ്റ്റേഷൻ ഉദ്യോഗസ്ഥർ, എം. സി. വൈ. എം. തിരുവല്ല അതിഭദ്രാസന ഡയറക്ടർ ഫാ. ചെറിയാൻ കുരിശുംമൂട്ടിൽ,
എരുമേലി മേഖല ഫാ.മത്തായി മണ്ണൂർകിഴക്കേതിൽ, എരുമേലി എം.സി.വൈ.എം. ഡയറക്ടർ ഫാ. തോമസ് കല്ലുപുരക്കൽ മറ്റു സമിതി അംഗങ്ങളും സന്നിഹിതരായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അതിഭദ്രാസനത്തിന്റെ ഒൻപത് മേഖലകളിൽ നിന്നായി ഇരുന്നൂറോളം യുവജനങ്ങളാണ് രാവിലെ 9 മുതൽ വൈകിട്ട് വരെ നീണ്ടുനിന്ന ശുചീകരണത്തിൽ പങ്കാളികളായത്. കാനനപാതയോരത്തും വനത്തിനുള്ളിലുമായി വൻതോതിൽ തള്ളിയിരുന്ന പ്ലാസ്റ്റിക് കുപ്പികളും മറ്റ് അവശിഷ്ടങ്ങളും സംഘം നീക്കം ചെയ്തു.

വനംവകുപ്പ് ഉദ്യോഗസ്ഥരും പഞ്ചായത്ത് പ്രതിനിധികളും ശുചീകരണത്തിൽ സജീവമായി പങ്കെടുത്തു. ശേഖരിച്ച മാലിന്യങ്ങൾ സംസ്കരണത്തിനായി വനംവകുപ്പിന് കൈമാറി.

Hot Topics

Related Articles