കോട്ടയത്ത് അഗ്നിരക്ഷാസേന ഉദ്യോഗസ്ഥന് സൂര്യതാപം ഏറ്റു : സൂര്യതാപം ഏറ്റത് പാമ്പാടിയിൽ മരം മുറിക്കുന്നതിനിടെ

കോട്ടയം : കോട്ടയത്ത് അഗ്നിരക്ഷാസേന ഉദ്യോഗസ്ഥന് സൂര്യതാപം ഏറ്റു. കോട്ടയം ഫയർ സ്റ്റേഷൻ ഓഫീസിലെ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ നിജിലി(36) നാണ് സൂര്യാഘാതം ഏറ്റത്. ഇന്ന് രാവിലെ 11 മണിയോടുകൂടി പാമ്പാടിയിൽ പരം മുറിക്കുന്നതിനിടെയാണ് സംഭവം. കയ്യിൽ പൊള്ളലിന് സമാനമായ പാട് കണ്ടതിനെ തുടർന്ന് ഉടൻതന്നെ ഇവർ കോട്ടയം ഓഫീസിൽ എത്തുകയായിരുന്നു. തുടർന്ന് ഐസ് അടക്കമുള്ളവ കയ്യിൽ വെച്ച് ആഘാതം കുറച്ചു. പിന്നീട് ആശുപത്രിയിൽ ചികിത്സ തേടി. സൂര്യാഘാതം ഏറ്റെടുത്തു തന്നെയാണെന്ന് ഡോക്ടർമാർ അറിയിച്ചിട്ടുണ്ട്.

Advertisements

Hot Topics

Related Articles