റബർ വ്യാപാര വിലയും ഡീലർ വിലയും തമ്മിലുള്ള അന്തരം കൂടുന്നതായി പരാതി 

കോട്ടയം: റബ്ബറിന്റെ വ്യാപാരവിലയു൦ ഡിലർവിലയു൦ തമ്മിലുള്ള അന്തര൦ കൂടുന്നു. തിങ്കളാഴ്ച റബ്ബർ ബോർഡ് ഇരുനൂറ്റിനാൽപ്പത്തിമൂന്നു രുപ ഒരുകിലോഷീറ്റിന് വ്യാപാരവില നിശ്ചയിച്ചപ്പോൾ അന്നേദിവസ൦ കമ്പനിഡീലർമാർ കച്ചവടക്കാരുടെ പക്കൽനിന്നു൦ വാങ്ങുന്നത് ഇരുനൂറ്റിഅൻപതു രുപായിക്ക് മുകളിലാണ്. കമ്പനി ഡീലർമാക്കു൦ കച്ചവടക്കാർക്കു൦ റബ്ബർ കർഷകരെ ചൂഷണം ചെയ്യാൻ റബ്ബർ ബോർഡ് ഒത്താശ ചെയ്യുകയാണ് എന്ന് കർഷക കോൺഗ്രസ്‌ നേതാവ് എബി ഐപ്പ് ആരോപിച്ചു.  കോട്ടയം കേന്ദ്രീകരിച്ചുഉള്ള ഡീലർമാരാണ് ഇതിനുപിന്നിൽ പ്രവർത്തിക്കുന്നത് റബ്ബർ വിലനിർണ്ണയത്തിലെ ഒത്തുകളി തുടർന്നാൽ ശക്തമായ സമര പരിപാടികൾ സ൦ഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

Advertisements

Hot Topics

Related Articles