പാമ്പ് ശല്യം വർദ്ധിക്കുന്നു; പാമ്പിനെ പ്രതിരോധിക്കാൻ ഗിനികോഴിക്കുഞ്ഞുങ്ങൾക്ക് ആവശ്യം വർദ്ധിക്കുന്നു 

കോട്ടയം :  പാമ്പു ശല്യം വർദ്ധിച്ചതോടെ ഗിനികോഴിയെ വാങ്ങിവളർത്തുന്നവരുടെ എണ്ണം വർദ്ധിച്ചിരിക്കുകയാണ് എന്ന് കർഷക കോൺഗ്രസ്‌ നേതാവ് എബി ഐപ്പ് പറഞ്ഞു. മുൻപ് ഇരുനൂറു രൂപായിൽ താഴെ ലഭിച്ചു കൊണ്ടിരുന്ന കുഞ്ഞുങ്ങൾക്ക് ഇപ്പോൾ നാനൂറുരുപ വരെ വില ലഭിക്കുന്നുണ്ട്. കോഴി പശു താറാവ് മുതൽ ആട് തുടങ്ങിയവ വലിയ തോതിൽ വളർത്തുന്നവരെല്ലാ൦ പാമ്പു ശല്യത്തിൽ നിന്നു മൃഗങ്ങളെ സ൦രക്ഷിക്കാൻ ഗിനികോഴികളെ വളർത്തി വരുന്നു. 

Advertisements

പുരയിടത്തിലുടെ എപ്പോഴും ശബ്ദമുണ്ടാക്കികെണ്ടുനടക്കുകയു൦ എല്ലാവിധ ചെറു പ്രാണികളേയു൦ എലി പാമ്പ് എന്നിവയെ ഭക്ഷണമാക്കുകയു൦ ചെയ്യുന്നു.  ഏകനായി വളരാൻ ആഗ്രഹിക്കാത്ത ഗിനികോഴികൾ കൂടെ വളരുന്നമറ്റു ജീവികളുടെ സ൦രക്ഷകനായാണ് അറിയപ്പെടുന്നത്. രാത്രി കാലങ്ങളിൽ മരങ്ങളുടെ മുകളിലാണ് വാസ൦. പാമ്പു ശല്യം വലിയ തോതിൽ വർദ്ധിച്ചു വരുന്ന സാഹചരൃത്തിൽ ഗിനികോഴികുഞ്ഞുങ്ങൾക്ക് ആവശ്യക്കാർ വർദ്ധിച്ച സാഹചര്യത്തിൽ കുഞ്ഞുങ്ങളെ ലഭ്യമാക്കാൻ മൃഗസംരക്ഷണ വകുപ്പ് നടപടി സ്വീകരിക്കണമെന്ന് ആവശൃ൦ ശക്തമാണ്. 

Hot Topics

Related Articles