ചെന്നൈ: നടനും ടിവികെ അധ്യക്ഷനുമായ വിജയ്ക്കെതിരെ തമിഴ്നാട് ബാലാവകാശ കമ്മീഷന് പരാതി. കുട്ടികളോടുള്ള വോട്ട് അഭ്യർത്ഥന നടപടിയിലാണ് വിജയ്ക്കെതിരെ ചൈല്‍ഡ് റൈറ്റ്സ് വാച്ച് എന്ന സംഘടന പരാതി നല്‍കിയത്. തെരഞ്ഞെടുപ്പ് നേട്ടത്തിനായി കുട്ടികളെ വൈകാരികമായി ചൂഷണം ചെയ്‌തു. കുട്ടികള്‍ കരയുന്നതിന്റെയും ഭക്ഷണം നിരസിക്കുന്നതിന്റെയും വീഡിയോകള്‍ വ്യാപകമായി പുറത്തുവരുന്നുവെന്നും വിജയ്ക്കെതിരെ സ്വമേധയാ കേസെടുക്കണമെന്നും സംഘടന ആവശ്യപ്പെടുന്നു. കുട്ടികളെ പ്രചാരണത്തില്‍ ഉപയോഗിക്കുന്നത് കർശനമായി വിലക്കണം. വീഡിയോയിലുള്ള കുട്ടികള്‍ക്ക് കൗണ്‍സിലിംഗ് നല്‍കണം എന്നും ആവശ്യമുയരുന്നുണ്ട്. വിഷയത്തില്‍ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് വിജയ്ക്കും സംഘടന കത്ത് നല്‍കിയിരിക്കുകയാണ്.
Advertisements

