അക്ഷര നഗരിയിൽ അലകടലായി മഹിളാ മോർച്ച പ്രതിക്ഷേധം: വനിതാ മുന്നേറ്റത്തെ ഇൻഡ്യ സഖ്യം ഭയപ്പെടുന്നു: രേണു സുരേഷ്

കോട്ടയം : നരേന്ദ്ര മോദി സർക്കാർ പാർലമെൻ്റിൽ അവതരിപ്പിച്ച വനിതാ ബില്ലിനെതിരെ ഒന്നിച്ച ഇൻഡ്യ സഖ്യം യഥാർത്ഥത്തിൽ രാജ്യത്തെ വനിതാ മുന്നേറ്റത്തെ ഭയക്കുക ആണെന്ന് ബി ജെ പി സംസ്ഥാന സെക്രട്ടറി രേണു സുരേഷ് പറഞ്ഞു .

Advertisements

കോട്ടയം ഗാന്ധി സ്‌ക്വയറിൽ ബി ജെ പി വെസ്റ്റ് ജില്ല മഹിളാ മോർച്ച കമ്മറ്റി സംഘടിപ്പിച്ച പ്രതിക്ഷേധ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു രേണു സുരേഷ് .
വനിത സംവരണ ബിൽഅട്ടിമറിച്ചതിൽ പ്രതിഷേധിച്ച് കൊണ്ട് നടത്തിയ മഹാസമ്മേളനത്തിൽ ഇൻഡി മുന്നണി സഖ്യത്തിന്റെ നേതാക്കളായ, രാഹുൽ ഗാന്ധി, സോണിയ ഗാന്ധി, പിണറായി വിജയൻ, പ്രിയങ്ക ഗാന്ധി,എം.എ ബേബി, വി.ഡി.സതീശൻ എന്നിവരുടെ കോലം കത്തിച്ചു
മഹിള മോർച്ച വെസ്റ്റ് ജില്ലാ പ്രസിഡണ്ട് ഉഷാ സുരേഷ് അധ്യക്ഷത വഹിച്ചു.
ബി ജെ.പി. വെസ്റ്റ്ജില്ല വൈസ് പ്രസിഡന്റ് ലേഖ.കെ.കെ, ബി.ജെ.പി കോട്ടയം വെസ്റ്റ് ജില്ല സെക്രട്ടറിമാരായിട്ടുള്ള
സിന്ധു അജിത്.,
ജയരാജു,
രജനി. പി.ആർ,
ബി.ജെപി. ജില്ല ട്രഷറർ Dr: ലിജി വിജയകുമാർ,
മഹിള മോർച്ച വെസ്റ്റ് ജില്ല . ജനറൽ സെക്രട്ടറിമാരായിട്ടുള്ള വിദ്യ,
വീണ,
എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

Hot Topics

Related Articles