കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷൻ കോട്ടയം ജില്ലാ കമ്മിറ്റി ഓഫീസ് മന്ദിരത്തിന്റെയും വജ്രജൂബിലി സ്മാര ഹാളിന്റെയും വെബ്‌സൈറ്റിന്റെയും ഉദ്ഘാടനം മേയ് ഒന്ന് വെള്ളിയാഴ്ച നടക്കും. രാവിലെ 11ന് തിരുനക്കരയിലെ കോണ്ടൂർ ഇന്ദ്രപ്രസ്ഥം കൺവൻഷൻ സെന്ററിൽ നടക്കുന്ന ചടങ്ങിൽ ജില്ലാ കമ്മിറ്റി ഓഫീസ് മന്ദിരത്തിന്റെ ഉദ്ഘാടനം എം വി ഗോവിന്ദൻ മാസ്റ്റർ എംഎൽഎ നിർവഹിക്കും. വജ്രജൂബിലി സ്മാരക ഹാളിന്റെ ഉദ്ഘാടനം സഹകരണ-ദേവസ്വം-തുറമുഖ വകുപ്പു മന്ത്രി വിഎൻ വാസവനും വജ്രജൂബിലി സമ്മേളന വെബ്‌സൈറ്റിന്റെ ഉദ്ഘാടനം വൈക്കം വിശ്വനും നിർവഹിക്കും.
എൻപി പ്രമോദ് കുമാർ സ്മാരക ലൈബ്രറി-വായനമുറിയുടെ ഉദ്ഘാടനം ദേശാഭിമാനി ജനറൽ മാനേജർ കെജെ തോമസ് നിർവഹിക്കും. കെ.ജി.ഒ.എ. സംസ്ഥാന പ്രസിഡന്റ് ഡോ. എസ്ആർ മോഹനചന്ദ്രൻ അധ്യക്ഷത വഹിക്കും. സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് ടിആർ രഘുനാഥൻ, സിഐടിയു ജില്ലാ സെക്രട്ടറി അഡ്വ. കെ. അനിൽകുമാർ, കെജിഒഎ സംസ്ഥാന ജനറൽ സെക്രട്ടറി എം ഷാജഹാൻ, കെജിഒഎ മുൻ സംസ്ഥാന പ്രസിഡന്റ് ഡോ. കെഎം ദിലീപ്, എഫ്എസ്ഇടിഒ ജില്ലാ സെക്രട്ടറി കെആർ അനിൽകുമാർ, കെജിഒഎ സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. സിജി സോമരാജൻ, സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ പ്രവീൺ, സംസ്ഥാനകമ്മിറ്റിയംഗങ്ങളായ ഷാജിമോൻ ജോർജ്, മുഹമ്മദ് ഷെരീഫ്, ഡോ. ഷേർളി ദിവന്നി, ടിഎസ് അജിമോൻ, ജില്ലാ പ്രസിഡന്റ് എൻഎസ് ഷൈൻ, ജില്ലാ സെക്രട്ടറി ഡോ. അഭിലാഷ് ടി വിജയൻ എന്നിവർ പ്രസംഗിക്കും.

