ഗൾഫിൽ അമേരിക്കയില്ലാത്ത ഭാവിയുണ്ടാകും; യുദ്ധത്തിൽ അമേരിക്കയെ തുടച്ച് നീക്കുമെന്ന ഭീഷണിയുമായി ഇറാൻ

ടെഹ്റാൻ : ഗള്‍ഫ് മേഖലക്ക് അമേരിക്ക ഇല്ലാത്ത ഒരു ഭാവി ഉണ്ടാകുമെന്ന് ഇറാന്‍ പരമോന്നത ആത്മീയ നേതാവ് മുജ്തബ ഖാംനഈ പ്രസ്താവനയില്‍ പറഞ്ഞു. മേഖലയെ അസ്ഥിരപ്പെടുത്തുന്നത് യുഎസ് സൈനിക സാന്നിധ്യമാണ്. സ്വന്തം സൈനിക താവളങ്ങള്‍ പോലും സംരക്ഷിക്കാന്‍ സാധിക്കാത്ത അമേരിക്ക എങ്ങനെ ഗള്‍ഫിന് സുരക്ഷ ഒരുക്കുമെന്ന് അദ്ദേഹം ചോദിച്ചു. ഇറാന്റെ ആണവ, മിസൈല്‍ ശേഷികള്‍ സംരക്ഷിക്കും. അധിനിവേശത്തെ ധീരമായി ചെറുത്തതാണ് ഇറാന്റെ പാരമ്പര്യമെന്നും മുജ്തബ ഖാംനഈ പറഞ്ഞു.

Advertisements

‘മേഖലയിലെ ആക്രമണവും സൈനികനടപടിയും രണ്ട് മാസം പിന്നിടുമ്പോള്‍ ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് തോറ്റ് നാണംകെട്ടിരിക്കുകയാണ്. ഇതോടെ ഒരു പുതിയ അധ്യായമാണ് പേര്‍ഷ്യന്‍ ഗള്‍ഫിലും ഹോര്‍മുസിലും ആരംഭിക്കുന്നത്. ഹോര്‍മുസില്‍ കഴിഞ്ഞ നൂറ്റാണ്ടുകളില്‍ നിരവധി പിശാചുകളുടെ അത്യാഗ്രഹം കണ്ടിട്ടുണ്ട്. ഫെബ്രുവരി അവസാനം ഇറാനെതിരായ യുഎസ്-ഇസ്രായേല്‍ യുദ്ധം ആരംഭിച്ചതുമുതല്‍, ഇറാനിയന്‍ സേനകളുടെ അചഞ്ചലമായ, ജാഗ്രതനിറഞ്ഞ, ധീരമായ പോരാട്ടം ഇറാന്‍ ജനത സ്വന്തം കണ്ണുകളാല്‍ കണ്ടു. പേര്‍ഷ്യന്‍ ഗള്‍ഫിന്റെ മണ്ണില്‍ ഏറ്റവും വലിയ അസ്ഥിരതയുണ്ടാക്കുന്നത് അമേരിക്കയുടെ സാന്നിധ്യവും മേഖലയില്‍ കൂടുകൂട്ടാനുള്ള ശ്രമങ്ങളുമാണ്. അമേരിക്കയുടെ പാവ സൈനിക കേന്ദ്രങ്ങള്‍ക്ക് അവരുടെ സുരക്ഷ പോലും ഉറപ്പാക്കാനാകുന്നില്ല. തങ്ങളുടെ ആശ്രിതര്‍ക്ക് അമേരിക്ക ഏതെങ്കിലും തരത്തിലുള്ള സുരക്ഷയൊരുക്കുമെന്ന് പറയുന്നതില്‍ കാര്യമില്ല’ -ഖാംനഈ പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇറാന്റെ ആണവ, മിസൈല്‍ ശേഷികള്‍ സംരക്ഷിക്കുമെന്നും മുജ്തബ ഖാംനഈ പറഞ്ഞു. ആണവ, മിസൈല്‍ ശേഷികളെ ഇറാന്‍ ജനത ദേശീയ തലസ്ഥാനം പോലെയാണ് കാണുന്നത്. ജലം, മണ്ണ്, വ്യോമ അതിര്‍ത്തികള്‍ പോലെ അവയെ സംരക്ഷിക്കും -ഖാംനഈ പറഞ്ഞു. ഇറാന്റെ ആണവശേഷികള്‍ പൂര്‍ണമായും തകര്‍ക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആവര്‍ത്തിച്ച്‌ പ്രഖ്യാപിക്കവേയാണ് പരമോന്നത നേതാവിന്റെ വാക്കുകള്‍.

Hot Topics

Related Articles