കൊച്ചി: എറണാകുളം അങ്കമാലി കിടങ്ങൂർ മഹാദേവക്ഷേത്രത്തിൽ എത്തിച്ച കൊമ്പൻ ഇടഞ്ഞ് യുവാവിനെ ചവിട്ടിക്കൊന്നു. കൊല്ലം സ്വദേശി വിഷ്ണുവാണ് ദാരുണമായി മരിച്ചത്. ഒപ്പമുണ്ടായിരുന്ന രണ്ടു പേർക്ക് പരിക്കേറ്റു. ഇടഞ്ഞ ആനയെ തളയ്ക്കാനുള്ള ശ്രമം തുടരുകയാണ്. ആനയുടെ ആക്രമണത്തിൽ പാപ്പാന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. കൊല്ലം മയ്യനാട് പാർത്ഥസാരഥി എന്ന കൊമ്പനാണ് ഇടഞ്ഞത്. ഇന്നു രാവിലെ 9.30 ഓടെയാണ് ആനയെ ക്ഷേത്രത്തിൽ തൊഴുന്നതിനായി എത്തിച്ചത്. തുടർന്ന് ആന അക്രമാസക്തനാകുകയായിരുന്നു. തുടർന്ന് ആന ക്ഷേത്രത്തിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ അടക്കം അടിച്ചു തകർത്തു. കാറുകളും ഓട്ടോറിക്ഷയും കുത്തി തകർത്ത കൊമ്പൻ വാഹനങ്ങൾ കൊമ്പിൽ കോർത്ത് എടുത്തു. തുടർന്ന് ക്ഷേത്രത്തിന്റെ പന്തൽ അടക്കം തകർക്കുന്ന സാഹചര്യമുണ്ടായി. തുടർന്ന് ആനയെ തളയ്ക്കുന്നതിനായി എലിഫന്റ് സ്‌ക്വാഡ് അടക്കം സ്ഥലത്ത് എത്തി. എന്നാൽ, ആനയെ ഇനിയും തളയ്ക്കാൻ സാധിച്ചിട്ടില്ല.
എറണാകുളം അങ്കമാലി കിടങ്ങൂർ മഹാദേവക്ഷേത്രത്തിൽ ആനയിടഞ്ഞു; യുവാവിനെ ചവിട്ടിക്കൊന്നു; മരിച്ചത് കൊല്ലം സ്വദേശി
Previous article
Next article

