മൂന്ന് കാർ അപകടങ്ങൾ മൂന്ന് പേർക്ക് പരുക്കേറ്റു

പാലാ : വിവിധ കാർ അപകടങ്ങളിൽ പരുക്കേറ്റ 3 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് വഞ്ചിമല സ്വദേശി പി.ബി ജ്യോതിഷിന് ( 42 ) പശ്ചിമ ബംഗാൾ സ്വദേശി ബിർബൽ മണ്ഡൽ ( 36) എന്നിവർക്കു പരുക്കേറ്റു. ഇന്ന് പുലർച്ചെ ആയിരുന്നു അപകടം. എയർപോർട്ടിൽ നിന്ന് വഞ്ചിമലക്ക് വരുന്ന വഴി രാമപുരത്തിനും പാലായ്ക്കും ഇടയിലാണ് അപകടം. രാമപുരത്തിന് സമീപത്തു വച്ച് കാർ മതിലിൽ ഇടിച്ചു മറ്റൊരു അപകടത്തിൽ ചിറക്കടവ് സ്വദേശിനി റോസമ്മ ജോണിന് (74)പരുക്കേറ്റു. ഇന്ന് രാവിലെയാണ് അപകടം. കടപ്ലാമറ്റത്ത് വച്ച് കാർ മതിലിൽ ഇടിച്ച് മറ്റാരു അപകടത്തിൽ കടപ്ലാമറ്റം സ്വദേശി ജിനു അജേഷിന് (35 ) പരുക്കേറ്റു. 9 മണി യോടെയാണ് അപകടം.

Advertisements

Hot Topics

Related Articles