വൈക്കം:മതേതരത്വവും ബഹുസ്വരതയും നിലനിർത്താൻ വർഗീയതയ്ക്കെതിരായ പോരാട്ടം രാജ്യത്ത് ഇടതുപക്ഷ പ്രസ്ഥാനങ്ങളും മതേതര ശക്തികളും ശക്തിപ്പെടുത്തേണ്ട സാഹചര്യമാണ് രാജ്യത്ത് നിലനിൽക്കുന്നതെന്നും അതിൽ തൊഴിലാളികൾക്ക് വലിയ പങ്ക് വഹിക്കാനുണ്ടെന്നും സി പി എം നേതാവും മുൻ മന്ത്രിയുമായ എം.എം.മണി. ലോക തൊഴിലാളി ദിനമായ ഇന്ന് സിഐടിയു തലയോലപ്പറമ്പ് ഏരിയാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച റാലിയും പൊതുസമ്മേളനവും തലയോലപറമ്പ്കെ ആർ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. തൊഴിലാളിവർഗം നേടിയെടുത്ത അവകാശങ്ങൾ ഇല്ലായ്മ ചെയ്ത് തൊഴിലാളികളെ ചൂഷണം ചെയ്യാനുള്ള മൂലധന ശക്തികളുടെ ശ്രമങ്ങളെ ചെറുക്കാൻ ജാഗ്രതയോടെയുള്ള പോരാട്ടം തുടരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്വാഗത സംഘം കൺവീനർ സി.എം. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
സിപിഎം ജില്ലാകമ്മറ്റി അംഗം കെ. ശെൽവരാജ്, സിപിഎം ഏരിയ സെക്രട്ടറി ഡോ. സി.എം. കുസുമൻ, കെ.കെ.രമേശൻ, പി.വി.ഹരിക്കുട്ടൻ, കെ.ബി. രമ., ടി. ഷിജു, ടി.എൻ.സിബി, കെ.എസ്. സന്ദീപ് തുടങ്ങിയവർ പ്രസംഗിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സമ്മേളനത്തിന് മുന്നോടിയായി നടന്ന മെയ് ദിന റാലിയിൽ നൂറുകണക്കിന് പ്രവർത്തകർ അണിചേർന്നു. കെ.ശെൽവരാജ് , സി.എം.കുസുമൻ, സി.എം. രാധാകൃഷ്ണൻ, കെ. എസ്. വേണുഗോപാൽ തുടങ്ങിയവർ നേതൃത്വം നൽകി.

