കോട്ടയം: മൂവാറ്റുപുഴ പെരിയാർവാലി കനാലിൽ അപകടത്തിൽപ്പെട്ട് മരിച്ച മണർകാട് സ്വദേശിയുടെ സംസ്കാരം ഇന്ന് മെയ് ഒന്ന് വെള്ളിയാഴ്ച നടക്കും. മണർകാട് ഒറ്റപ്ലാക്കൽ സുനിലിന്റെ ( മോനാച്ചൻ ) മകൻ എമിൽ സുനിലാണ് (20) കഴിഞ്ഞ ദിവസമുണ്ടായ അപകടത്തിൽ മുങ്ങി മരിച്ചത്. ഭൌതികദേഹം രാവിലെ 8 മണിക്ക് ഭവനത്തിൽ എത്തിച്ചു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടരയ്ക്ക് വീട്ടിലെ പ്രാത്ഥനയ്ക്ക് ശേഷം സംസ്കാരം മണർകാട് വി.മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിൽ നടക്കും.
Advertisements

