പാലാ: അന്തരിച്ച പൊതുപ്രവർത്തകൻ ഡിജോ കാപ്പൻ്റെ സംസ്കാരം മെയ് മൂന്ന് ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് പാലാക്കാട് ചെറുപുഷ്പം പള്ളിയിൽ പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിൻ്റെ മുഖ്യ കാർമ്മികത്വത്തിൽ നടക്കും. സംസ്കാര ചടങ്ങുകൾ ഉച്ചയ്ക്ക് 2 മണിക്ക് പള്ളിയ്ക്കു സമീപമുള്ള ഭവനത്തിൽ നിന്നും ആരംഭിക്കും. നാളെ മെയ് രണ്ട് ശനിയാഴ്ച വൈകുന്നേരം നാല് മണിക്ക് ഡിജോ കാപ്പൻ്റെ ഭൗതികശരീരം സ്വ വസതിയിൽ കൊണ്ടുവരുന്നതാണ്.
Advertisements

