തലയോലപറമ്പ്: തലയോലപറമ്പ് കോരിക്കൽ പുത്തൻതറ യക്ഷിയമ്മ – ഗന്ധർവ സ്വാമി ക്ഷേത്രത്തിൽ പ്രത്യക്ഷ ഗണിപതി ഹോമം, സർപ്പങ്ങൾക്ക് തളിച്ചു കൊടുക്കൽ, യക്ഷിയമ്മ- ഗന്ധവൻ സ്വാമി എന്നിവർക്ക് കളമെഴുത്ത് പാട്ടും എന്നിവ രണ്ട്, മൂന്ന് തിയതികളിൽ നടക്കും.
ക്ഷേത്രം തന്ത്രി ഹംസാനന്ദൻ തന്ത്രികൾ മൂഴിക്കോട്,ക്ഷേത്രം മേൽശാന്തി എം.ഡി. ഷിബുശാന്തികൾ പട്ടശേരികൾ എന്നിവരുടെ മുഖ്യകാർമികത്വത്തിലാണ് പൂജാകർമങ്ങൾ നടക്കുന്നത്. രണ്ടിന് രാവിലെ 6.30 ന് പ്രത്യക്ഷ മഹാഗണപതിഹോമം, ഏഴിന് പ്രത്യേക പൂജ , ഒൻപതിന് സർപ്പങ്ങൾക്ക് തളിച്ചു കൊടുക്കൽ,10ന് ഗന്ധർവൻ പാട്ട് , ഭസ്മക്കളം. തുടർന്ന് പ്രസാദ ഊട്ട്, 11.30ന് സർവൈശ്വര്യപൂജ , ഗുരുദേവ ഭജൻസ്, വൈകുന്നേരം 6.30ന് ദീപാരാധന, ഏഴിന് പൊടിക്കളം, എട്ടിന് അത്താഴ പൂജ , അന്നദാനം. മൂന്നിന് രാവിലെ ആറിന് കൂട്ടക്കളം. തുടർന്ന് ഗന്ധർവൻ പാട്ടും കളവും. ഉച്ചയ്ക്ക് അന്നദാനം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ചടങ്ങുകൾക്ക് ക്ഷേത്രം ദേവസ്വം പ്രസിഡൻ്റ് ബിജുരാഘവൻ ഇറുമ്പയം,സെക്രട്ടറി ഷാജി കോട്ടുരുത്തിൽ, രക്ഷാധികാരി വേണു പുത്തൻതറ തുടങ്ങിയവർ നേതൃത്വം നൽകും.

