വിഷിംഗ്ടണ്‍: യൂറോപ്യൻ യൂണിയനു മേല്‍ അധിക തീരുവ ചുമത്തി അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. 25 ശതമാനം അധിക താരിഫാണ് യൂറോപ്യൻ യൂണിയന് മേല്‍ ചുമത്തിയത്. അടുത്തയാഴ്ച മുതല്‍ പുതുക്കിയ താരിഫ് പ്രാബല്യത്തില്‍ വരും. യൂറോപ്യൻ യൂണിയൻ വ്യാപാര കരാർ പാലിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. കാറുകള്‍ക്കും ട്രക്കുകള്‍ക്കും താരിഫ് വർധിക്കും. അതേസമയം, അമേരിക്കൻ പ്ലാന്റുകളില്‍ നിർമിക്കുന്ന വാഹനങ്ങള്‍ക്ക് തീരുവ ചുമത്തില്ലെന്ന് ഡോണള്‍ഡ് ട്രംപ് ട്രൂത്ത് സോഷ്യലില്‍ വ്യക്തമാക്കി. കഴിഞ്ഞ ജൂലൈയില്‍ 15% തീരുവ ചുമത്തിയിരുന്നു.
Advertisements

