പശ്ചിമ ബംഗാളിൽ വാഹനാപകടം: ആലപ്പുഴ സ്വദേശി മരിച്ചു 

ആലപ്പുഴ: പശ്ചിമ ബംഗാളിലെ ഖരഗ്പൂരിലുണ്ടായ വാഹനാപകടത്തില്‍ ബുധനൂർ സ്വദേശി മരിച്ചു. ബുധനൂർ കോലേത്ത് ദാസ് വില്ലയില്‍ യേശുദാസിന്‍റെയും കുഞ്ഞുമോളുടെയും മകൻ സിജു ദാസ് (41) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി പത്തരയോടെ ഖരഗ്പൂരില്‍ സിജു സഞ്ചരിച്ചിരുന്ന ബൈക്കില്‍ ട്രെയിലർ ഇടിച്ചായിരുന്നു അപകടം. ഖരഗ്പൂരിലെ സ്റ്റീല്‍ കമ്പനിയില്‍ പ്രൊജക്‌ട് മാനേജരായിരുന്ന സിജുവിന് അടുത്തിടെയാണ് എച്ച്‌ ആർ മാനേജരായി സ്ഥാനക്കയറ്റം ലഭിച്ചത്. ഭാര്യ: പ്രീതിയാണ് ഭാര്യ. സജി സാമുവേല്‍, ബിൻസി സജി എന്നിവർ സഹോദരങ്ങളാണ്.

Advertisements

Hot Topics

Related Articles