നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ: പത്തനംതിട്ടയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മെയ് നാല് തിങ്കളാഴ്ച അവധി 

പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച്‌ പത്തനംതിട്ട ജില്ലയിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി. തിരുവല്ല, റാന്നി മണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ കേന്ദ്രമായ കോഴഞ്ചേരി സെന്റ് തോമസ് കോളേജ്, ആറന്മുള, അടൂർ മണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ കേന്ദ്രമായ ചെന്നീർക്കര കേന്ദ്രീയ വിദ്യാലയം, കോന്നി മണ്ഡലത്തിലെ വോട്ടെണ്ണല്‍ കേന്ദ്രമായ മലയാലപ്പുഴ മുസലിയാർ കോളേജ് ഓഫ് എഞ്ചിനീയറിങ് എന്നിവയ്ക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. മെയ് നാല്, അഞ്ച് തീയതികളിലാണ് അവധി. പത്തനംതിട്ട ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടർ എസ് പ്രേംകൃഷ്ണൻ്റേതാണ് ഉത്തരവ്.

Advertisements

മറ്റന്നാള്‍ ആണ് തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനം. വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് ജില്ലയില്‍ ജില്ലാ കളക്ടർ സ്‌നേഹില്‍ കുമാർ സിംഗ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. മുൻകരുതലിന്റെ ഭാഗമായിട്ടാണ് കളക്ടറുടെ തീരുമാനം. ആഘോഷങ്ങള്‍ അതിര് കടന്നാലോ സംഘർഷ സാധ്യതയുണ്ടായാലോ കടുത്ത നടപടികള്‍ സ്വീകരിക്കും. പൊലീസും ജില്ലയില്‍ കർശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ആഹ്ലാദപ്രകടനങ്ങള്‍ക്ക് മുൻകൂർ അനുമതി തേടണമെന്നാണ് പൊലീസിന്‍റെ നിര്‍ദേശം.രാത്രി 7 മണിക്ക് മുമ്പായി ആഹ്ലാദപ്രകടനങ്ങള്‍ അവസാനിപ്പിക്കണമെന്നും ആഹ്ലാദ പ്രകടനങ്ങളില്‍ ഡിജെ ഒഴിവാക്കാനും നിർദ്ദേശമുണ്ട്. ആഘോഷ പ്രകടനങ്ങളില്‍ പങ്കെടുക്കുന്നവർ സ്ഫോടക വസ്തുക്കള്‍ ഉപയോഗിക്കരുതെന്നും പൊലീസ് നിര്‍ദേശിക്കുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വോട്ടെണ്ണല്‍ നടക്കാനിരിക്കെ പാലക്കാട് ജില്ലയില്‍ പടക്കനിർമാണ – വില്‍പ്പനശാലകള്‍ക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. മെയ്‌ മൂന്ന്, നാല്, അഞ്ച് തീയതികളിലാണ് നിയന്ത്രണം. ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ലാ കലക്ടർ എം എസ് മാധവിക്കുട്ടിയുടേതാണ് ഉത്തരവ്. നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണലിൻ്റെയും ഫലപ്രഖ്യാപനത്തിന്റെയും ഭാഗമായി ജില്ലയില്‍ ക്രമസമാധാന പരിപാലനം ഉറപ്പാക്കുന്നതിൻ്റെ ഭാഗമായാണ് നടപടി.

Hot Topics

Related Articles