ചെന്നൈ : തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഡിഎംകെ-എഐഎഡിഎംകെ സഖ്യങ്ങളുടെ കുത്തക തകർത്ത് വൻ വിജയം നേടിയതിന് പിന്നാലെ തമിഴ്‌നാട്ടില്‍ പുതിയ സർക്കാർ രൂപീകരിക്കാൻ ടിവികെ അധ്യക്ഷൻ വിജയ് കോണ്‍ഗ്രസ് പിന്തുണ തേടി. എഐസിസി ജനറല്‍ സെക്രട്ടറി കെ സി. വേണുഗോപാലാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. തമിഴ്‌നാട് രാഷ്ട്രീയത്തെ അമ്പരപ്പിച്ച വിജയമാണ് വിജയുടേതെന്നും വേണുഗോപാല്‍ പറഞ്ഞു.
വിഷയത്തില്‍ തീരുമാനമെടുക്കാൻ തമിഴ്‌നാട്ടിലെ കോണ്‍ഗ്രസ് ഘടകം നാളെ ചെന്നൈയില്‍ യോഗം ചേരും. ബിജെപി ഭരണത്തിന് അവസരം നല്‍കില്ലെന്നും മതേതര സർക്കാരിനാണ് ജനവിധി ലഭിച്ചതെന്നും കെ.സി. വേണുഗോപാല്‍ വ്യക്തമാക്കി. ടിവികെയെ പിന്തുണയ്ക്കാനാണ് കേന്ദ്ര നേതൃത്വത്തിന് താല്‍പ്പര്യമെന്നും ഇക്കാര്യത്തില്‍ സ്വതന്ത്രമായ തീരുമാനമെടുക്കാൻ സംസ്ഥാന ഘടകത്തിന് അധികാരം നല്‍കിയിട്ടുണ്ടെന്നും കോണ്‍ഗ്രസ് വൃത്തങ്ങള്‍ സൂചിപ്പിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മറ്റ് ചില പാർട്ടികളും പുതിയ സർക്കാരിന്റെ ഭാഗമായേക്കുമെന്നാണ് റിപ്പോർട്ട്, എന്നാല്‍ ഇവരെ സംബന്ധിച്ച വിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. സർക്കാർ രൂപീകരണത്തിനായി വിജയ് ഉടൻ ഗവർണറെ കണ്ട് അവകാശവാദം ഉന്നയിക്കും. ഇതിന് ശേഷമായിരിക്കും സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടക്കുക. ഇതിലൂടെ തമിഴക രാഷ്ട്രീയത്തില്‍ ഒരു പുതിയ യുഗത്തിന് തുടക്കമാകുമെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.

