ഫോട്ടോ : കുമ്മനം നേതാജി ഗ്രന്ഥശാലയിൽ സംഘടിപ്പിച്ച വായനക്കളരിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം പി.കെ വൈശാഖ് നിർവ്വഹിക്കുന്നു
Advertisements
കുമ്മനം: – മലയാളം പഠിക്കാം വായനയെ വരവേൽക്കാം എന്ന സന്ദേശം ഉയർത്തിക്കൊണ്ട് സ്കൂൾ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചു കൊണ്ട് കുമ്മനം നേതാജി ഗ്രന്ഥശാലയിൽ നടത്തുന്ന വായനക്കളരിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം പി.കെ വൈശാഖ് നിർവ്വഹിച്ചു.ഗ്രന്ഥശാലാ പ്രസിഡൻ്റ് എ.കെ ജോസഫ് അദ്ധ്യക്ഷത വഹിച്ചു.ജില്ലാ ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം എൻ.ഡി ശിവൻ മുഖ്യസന്ദേശം നൽകി. പി.എസ് സുജാത,ഹസൻ കുഞ്ഞ്, ജാബിർ മേത്തർ എന്നിവർ പ്രസംഗിച്ചു. തുടർന്നുള്ള ദിവസങ്ങളിലെ ക്ലാസുകൾക്ക് പി.ജി ശശികുമാർ ,കെ.എസ് ശശികല, എം.പി.അജിത എന്നിവർ നേതൃത്വം നൽകും.

