കോട്ടയം: ശബരിമല അയ്യപ്പ സേവാ സമാജത്തിൻ്റെ പതിനെട്ടാം ദ്വിദിന സംസ്ഥാന സമ്മേളനം മെയ് ഒൻപത് ശനിയാഴ്ച ചെങ്ങന്നൂർ വണ്ടിമല ദേവസ്ഥാനം ഓഡിറ്റോറിയത്തിൽ ആരംഭിക്കും. ആദ്യ ദിവസം നടക്കുന്ന സംസ്ഥാന കൗൺസിൽ യോഗം സംസ്ഥാന പ്രസിഡൻ്റ് പി. എൻ. നാരായണ വർമ്മ ഉദ്ഘാടനം ചെയ്യും. മെയ് 10 ന് രാവിലെ 9.30 ന് നടക്കുന്ന പ്രതിനിധി സമ്മേളനത്തിനു ആത്മീയ പ്രഭാഷക പ്രൊഫ സരിത അയ്യർ തിരി തെളിക്കും. ദേശീയ പ്രസിഡൻ്റ് എസ്. ജെ. ആർ കുമാർ മുഖ്യ പ്രഭാഷണം നടത്തും.
വിവിധ സെഷനുകളിലായി സ്വാമി വേദാ മൃതാനന്ദപുരി, കുമ്മനം രാജശേഖരൻ, സുബിൻ വി അനിരുദ്ധൻ, അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട്, കെ പി ഹരിദാസ്, വി.കെ രാജശേഖരൻ, തരണനെല്ലൂർ സതീശൻ നമ്പൂതിരിപ്പാട്, വി.കെ വിശ്വനാഥൻ, എ ആർ മോഹന ൻ, എ. വി. ശങ്കരൻ, ലാൽ പ്രസാദ് ഭട്ടതിരി, വിനോദ്കുമാർ, എ ഗോപാലകൃഷ്ണൻ, അഡ്വ ജയൻ ചെറുവള്ളി, ജയശ്രീ സുരേഷ് എന്നിവർ സംസാരിക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
14 ജില്ലാ കമ്മിറ്റികളിൽ നിന്നും 78 താലൂക്കുകളിൽ നിന്നും തിരഞ്ഞെടുത്ത 450 പേരാണ് സമ്മേളനത്തിൽ പങ്കെടുക്കുക.
ശബരിമല അയ്യപ്പ തത്വവും, വിശ്വാസവും, ധർമവും പ്രചരിപ്പിക്കുവാൻ സ്ഥാപിച്ച സന്നദ്ധ സംഘടനയാണ് അയ്യപ്പ സേവാ സമാജം കേരളം. തമിഴ്നാട്, കർണാടക, ആന്ധ്ര, മഹാരാഷ്ട്ര, ഗുജറാത്ത് ഒഡീഷ, ഡൽഹി, പശ്ചിമ ബംഗാൾ എന്നിവടങ്ങളിൽ സജീവ പ്രവർത്തനം നടക്കുന്ന സംഘടനക്ക് ഗൾഫ് നാടുകൾ, സിംഗപ്പൂർ, അമേരിക്ക, യൂറോപ്പ്, ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലും ശാഖകൾ ഉണ്ട്. ഇളംതലമുറയിൽ കണ്ട് വരുന്ന ദുശീലങ്ങളും, കുടുംബ ബന്ധ ശൈഥില്യങ്ങളും ഒഴിവാക്കി ഹൈന്ദവ ഭവനങ്ങളിൽ ആത്മീയ അന്തരീക്ഷം സൃഷ്ടിക്കാനുള്ള കർമ്മപദ്ധതിക്ക് സമ്മേളനം രൂപം നൽകും. പി.എൻ. നാരായണ വർമ്മ, സംസ്ഥാന അധ്യക്ഷൻ, സ്വാഗത സംഘം ജനറൽ കൺവീനർ അഡ്വ ജയൻ ചെറുവള്ളി, കോട്ടയം ജില്ലാ പ്രസിഡൻ്റ് അഡ്വ. ജി. ശ്രീകുമാർ, സെക്രട്ടറി റ്റി.സി. വിജയചന്ദ്രൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

