പത്തനംതിട്ട: പത്തനംതിട്ട ഇലന്തൂർ ശാലേം ജംഗ്ഷനിലെ സ്ഥിരം അപകടവളവിൽ ആംബുലൻസ് ഇടിച്ച് ഗൃഹനാഥന് മരണം. ഇലന്തൂർ ശാലോം ജംഗ്ഷനിൽ പാലച്ചുവടിനുമിടയിൽ രോഗിയുമായി പോയ ആംബുലൻസ് ഇടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ ഇലന്തൂർ പുളിനിൽക്കുന്നതിൽ മാത്യു പി.ശാമുവേൽ ( റെജി) ആണ് മരിച്ചത്. മെയ് എട്ട് വ്യാഴാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. അപകടമുണ്ടാകുന്നത് റെജിയുടെ വീടിനു സമീപത്തെ വീട്ടിൽ അപകടത്തിൽനു മുൻപ് മറ്റൊരു കാർ അപകടത്തിൽപ്പെട്ടിരുന്നു. ഈ കാറിൻ്റെ ചിത്രം ഫോണിൽ എടുക്കുന്നതിനിടെ രോഗിയുമായി എത്തിയ ആംബുലൻസ് റെജിയെ ഇടിയ്ക്കുകയായിരുന്നു. ആംബുലൻസ് ഇടിച്ച് പ്രദേശത്തെ വൈദ്യുതി പോസ്റ്റും ഒടിഞ്ഞിരുന്നു. അപകടത്തിൽ പ്രദേശവാസിയായ യുവാവിനും പരിക്കേറ്റിരുന്നു. മരിച്ച റെജിയുടെ ഭാര്യ:ജോളി. മക്കൾ:പ്രീന(കാനഡ),പ്രിറ്റി(ഫാർമ്മസിസ്റ്റ്,പൊയ്യാനിൽ,ഹോസ്‌പിറ്റൽ)ട്രാൻസ്ഫോർമറിനടുത്തുള്ള ഈ വളവിൽ അപകടങ്ങൾ തുടർക്കഥയാണ്. ഇനിയെങ്കിലും പി.ഡബ്ലിയു.ഡി. അധികൃതർ ഇവിടെയുള്ള വീടുകൾക്കും,ജനങ്ങൾക്കും സുരക്ഷ വേലി ഒരുക്കാൻ തയ്യാറാകണം എന്ന് പൊതുപ്രവർത്തനും,ഇലന്തൂർ ഗ്രാമ പഞ്ചായത്ത് മെമ്പറുമായ കെ.ജി.റെജി ആവശ്യപ്പെട്ടു.








