കോട്ടയം: മൃഗസംരക്ഷണ വകുപ്പിന്റെ മൊബൈല്‍ വെറ്ററിനറി യൂണിറ്റ്/മൊബൈല്‍ സര്‍ജറി യൂണിറ്റ് പദ്ധതിയുടെ ഭാഗമായി രാത്രികാല അടിയന്തര മൃഗചികിത്സാ സേവനത്തിനായി ഡോക്ടര്‍, ഡ്രൈവര്‍ കം അറ്റന്‍ഡന്റ് തസ്തികകളിലേക്ക് വാക്-ഇന്‍-ഇന്റര്‍വ്യൂ നടത്തും. കരാര്‍ അടിസ്ഥാനത്തില്‍ 89 ദിവസത്തേക്കാണ് നിയമനം. മൊബൈല്‍ വെറ്ററിനറി/സര്‍ജറി യൂണിറ്റുകളില്‍ പ്രവൃത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന.
വെറ്ററിനറി ഡോക്ടര്‍ തസ്തികയിലേക്കുള്ള അഭിമുഖം മേയ് 13ന് രാവിലെ 11 മുതല്‍ ഒന്നുവരെയും ഡ്രൈവര്‍ കം അറ്റന്‍ഡന്റ് തസ്തികയിലേക്കുള്ള അഭിമുഖം ഉച്ചയ്ക്ക് 2.30 മുതല്‍ അഞ്ചു വരെയും കളക്ടറേറ്റിലെ ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ നടത്തും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കേരള സ്റ്റേറ്റ് വെറ്ററിനറി കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്ത വെറ്ററിനറി സയന്‍സ് ബിരുദധാരികള്‍ക്ക് വെറ്ററിനറി ഡോക്ടര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. ഡ്രൈവര്‍ കം അറ്റന്‍ഡന്റ് തസ്തികയ്ക്ക് പത്താം ക്ലാസ് യോഗ്യതയും എല്‍എംവി ലൈസന്‍സും ശാരീരികക്ഷമതയും പക്ഷി-മൃഗങ്ങളെ കൈകാര്യം ചെയ്ത പരിചയവും വേണം.
ഫോണ്‍ :0481-2563726.
ഇ-മെയില്‍ :[email protected]


