മുസ്ലിം സമുദായം കേരളത്തിലെ ഏറ്റവും സെക്യൂലറായ വിഭാഗം : വിശദീകരണവുമായി ജി സുധാകരൻ

ആലപ്പുഴ : കേരളത്തിലെ ഏറ്റവും സെക്യൂലറായ വിഭാഗമാണ് മുസ്ലിം സമുദായമെന്ന് ജി സുധാകരൻ. ഈ തെരഞ്ഞെടുപ്പ് ഒരിക്കൽ കൂടി അക്കാര്യം തെളിയിച്ചുവെന്നും ലീഗിൻ്റെ വലിയ പിന്തുണ തെരഞ്ഞെടുപ്പിൽ ലഭിച്ചു എന്നും അദ്ദേഹം പറഞ്ഞു.
തനിക്ക് എതിരെ മത്സരിച്ചത് ഒരു മുസ്ലീം നാമധാരിയാണെങ്കിലും മുസ്ലീം ഭൂരിപക്ഷ ബൂത്തുകളിൽ എല്ലാം എനിക്കാണ് ഭൂരിപക്ഷം ലഭിച്ചത് എന്നദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയെ കോൺഗ്രസ് തീരുമാനിക്കുമെന്നും ജി സുധാകരൻ പ്രതികരിച്ചു. കഴിഞ്ഞ ദിവസം വെള്ളാപ്പള്ളിയെ കണ്ട സുധാകരൻ പാണക്കാട് എത്തി തങ്ങളെയും സന്ദർശിച്ചു

Advertisements

Hot Topics

Related Articles