കോട്ടയം: ജില്ലയിലെ ബിഎസ്എൻഎൽ ന്റെ പ്രവർത്തനങ്ങൾ കാര്യക്ഷമാക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് ഫ്രാൻസിസ് ജോർജ്എം.പി പറഞ്ഞു.
കോട്ടയം ജില്ലാ ടെലികോം അഡ്വൈസറി കമ്മിറ്റി യോഗത്തിൽ ആദ്യക്ഷം വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ ജനറൽ മാനേജരുടെ കാര്യാലയത്തിൽ നടന്ന യോഗത്തിൽ മെമ്പർമാരായ ശ്യാം ബാബു, സന്തോഷ് അഗസ്റ്റിൻ, എസ് രാജീവ്, ഉമർ ഫാറൂഖ്, ബെറ്റി ടോജോ, ഡി പ്രസാദ്, റ്റി.സി അരുൺ എന്നിവർ പങ്കെടുത്തു. ബിഎസ്എൻഎൽ ന്റെ 25-26 സാമ്പത്തിക വർഷത്തിലെ നേട്ടങ്ങളെക്കുറിച്ചും 26-27 സാമ്പത്തിക വർഷത്തിൽ നടപ്പിൽ വരുത്താൻ ഉദ്ദേശിക്കുന്ന വികസന പദ്ധതികളെക്കുറിച്ചും ജില്ലാ ജനറൽ മാനേജർ ശ്രീ. G N. ഹോവൽ ITS വിശദീകരിച്ചു. 2025- 26 സാമ്പത്തിക വർഷത്തിൽ 15 കോടി രൂപയോളം വരുമാനം ഉണ്ടാക്കാൻ കോട്ടയം ബിസിനസ് ഏരിയയ്ക്ക് സാധിച്ചു.. അതോടൊപ്പം 8784 ഫൈബർ കണക്ഷനുകളും, 49781 പുതിയ മൊബൈൽ കണക്ഷനുകളും കൊടുക്കുവാൻ സാധിച്ചു. ഇതോടെ ഇപ്പോൾ ജില്ലയിൽ ആകമാനം 57,269 ഹൈ സ്പീഡ് ഫൈബർ കണക്ഷനുകളും 6,73,122 മൊബൈൽ വരിക്കാരും ആണുള്ളത്..ജില്ലയിലെ 571 ടവറുകളിൽ ആധുനിക 4ജി മൊബൈൽ സേവനങ്ങൾ ലഭ്യമാക്കുന്ന സാങ്കേതികത നടപ്പിൽ വരുത്തി. ഇതിൽ 24 ടവറുകൾ ഒരു സേവന ദാതാക്കൾക്കും സിഗ്നൽ ലഭിക്കാത്ത ഗ്രാമ പ്രാദേശത്ത് ഇന്ത്യാ ഗവൺമെന്റിന്റെ 4G saturation പ്രൊജെക്ടിന്റെ ഭാഗമായി സ്ഥാപിച്ചതാണ് . പുതിയതായി ഇരുപത്തി അഞ്ചോളം ടവറുകൾ ഈ സ്കീമിൽ ഈ സാമ്പത്തിക വർഷത്തിൽ നടപ്പിൽ വരുത്തുവാൻ ഉള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. പുതിയ ടവർ സൈറ്റുകൾക്കായുള്ള അംഗീകാരം ലഭിക്കുന്നതിനുവേണ്ടി ബന്ധപ്പെട്ട സർക്കാർ തലങ്ങളിൽ ആവശ്യമായ ഇടപെടലുകൾ നടത്തുമെന്ന് ഫ്രാൻസിസ് ജോർജ് ഉറപ്പു നൽകി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പുതുതായി ഏർപ്പെടുത്തുന്ന സംവിധാനങ്ങൾ ഉപഭോക്താക്കൾക്ക് പ്രയോജനപ്പെടുന്ന രീതിയിൽ ആയിരിക്കണമെന്ന് എം പി അഭിപ്രായപ്പെട്ടു.
250 ഓളം പുതിയ ബാറ്ററി സംവിധാനങ്ങൾ വിവിധ ടവറുകളിൽ സ്ഥാപിച്ച് വൈദ്യുതി ലഭ്യമല്ലാത്ത സമയങ്ങളിലും ടവറുകൾ പ്രവർത്തനക്ഷമമാക്കി. വിവിധ ഉപകരണങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നതിനും ദീർഘദൂര പ്രക്ഷേപണം മെച്ചപ്പെടുത്തുന്നതിനും ആയി അത്യന്താധുനിക സംവിധാനങ്ങൾ ആയ MAAN, OTN ഉപകരണങ്ങൾ വിജയകരമായി പ്രവർത്തിപ്പിച്ചു തുടങ്ങി. പ്രധാന ലിങ്കുകൾ തകരാറിലായാൽ സിഗ്നലുകൾ ലഭ്യമാക്കുന്നതിനായി റിംഗ് കണക്ടിവിറ്റി വഴിയാണ് ഈ ഉപകരണങ്ങൾ സജ്ജീകരിച്ചിരിക്കുന്നത്. ജില്ലയിലെ എല്ലാപോസ്റ്റ് ഓഫീസ് വഴിയും ബിഎസ്എൻഎൽ മൊബൈൽ സേവനങ്ങൾ ലഭ്യമാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു തുടങ്ങി.
4ജി സേവനങ്ങൾ പരിചയിച്ചറിയുന്നതിനായി കേവലം ഒരു രൂപയ്ക്ക് പുതിയ മൊബൈൽ കണക്ഷനുകൾ ഒരുമാസത്തെ സൗജന്യ റീചാർജ് ഉൾപ്പെടെ എല്ലാ കസ്റ്റമർ സർവീസ് സെൻററുകളിലും മേളകളിലും retail ഷോപ്പുകളിലും ലഭ്യമാണ്. പ്രതിമാസ വാടക 399 രൂപ മുതലുള്ള പ്ലാനുകളിൽ ഒപ്റ്റിക്കൽ ഫൈബറിലൂടെയുള്ള high സ്പീഡ് ഇന്റർനെറ്റ് കണക്ഷൻ ജില്ലയിലുടനീളം ലഭ്യമാണ് . ഗ്രാമ പ്രദേശങ്ങളിൽ മോഡം സൗജന്യമായിലഭിക്കും. നഗര പ്രദേശങ്ങളിൽ പ്രതിമാസം 499 രൂപ മുതലുള്ള പ്ലാനുകളിൽ മോഡം സൗജന്യമാണ്. എല്ലാ ഫൈബർ കണക്ഷന്റെയും കൂടെ ഇന്ത്യയിലുടനീളം പരിധിയില്ലാത്ത വിളിക്കാവുന്ന ടെലിഫോൺ കണക്ഷനും നാനൂറിലധികം free ചാനലോട് കൂടിയ ടെലിവിഷൻ കണക്ഷനും സൗജന്യമായി ലഭിക്കും .


