കൈത്താങ്ങായി പേര് വെളിപ്പെടുത്താത്ത ജീവകാരുണ്യ പ്രവർത്തകൻ

പെരുമ്പാവൂർ : അപകടത്തിൽപ്പെട്ട് കിടപ്പിലാവുകയും, കാഴ്ച ശക്തിയും നഷ്ടപെട്ട സഹപാഠിയുടെ കുടുംബത്തിന് തണലേകി കുറുപ്പംപടി സ്നേഹക്കൂട്ടായ്മ.

Advertisements
  കുടുംബത്തിന്റെ ഏക അത്താണിയായിരുന്ന ജോമോന് അപകടം സംഭവിച്ചതോടെ ആറിലും പ്ലസ് ടുവിനും പഠിക്കുന്ന മക്കളും ഭാര്യയുമടങ്ങുന്ന കുടുംബം വലിയ പ്രതിസന്ധിയിലായി. 

ജോമോന്റെ കുടുംബത്തിന്റെ ദുരവസ്ഥ തിരിച്ചറിഞ്ഞ സാഹചര്യത്തിലാണ്
കുറുപ്പംപടി എം.ജി.എം ഹയർ സെക്കൻ്ററി സ്‌കൂളിലെ 2000 ബാച്ച് എസ്.എസ്.എൽ.സി
വിദ്യാർഥികൾ ഒത്തു ചേർന്ന് സ്നേഹക്കൂട്ടായ്മ രൂപീകരിക്കുകയും സഹപാഠിയായ ജോമോന്റെ കുടുംബത്തിന് എല്ലാ മാസത്തേക്കും ആവശ്യമായ നിത്യോപയോഗ സാധനങ്ങളും മറ്റും വാങ്ങി നൽകി താങ്ങായി നാളിതുവരെ തുടർന്ന് വന്നതും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മേയ് മാസത്തിൽ വീട്ടിലേക്ക് ആവശ്യമായ് വേണ്ടത് എന്തെല്ലാം ആണെന്നറിയാൻവേണ്ടി വിളിച് ചോദിച്ചപ്പോഴാണ്
കഴിഞ്ഞ ദിവസം ഒരാൾ മെയ് മാസത്തിലേക്ക് വീട്ടിലേക്കാവശ്യമായതെല്ലാം വാങ്ങിനൽകിയെ ന്നും രണ്ടാമത്തെ കുട്ടിയുടെ ആറാം ക്ലാസ്സുമുതൽ പ്ലസ്ടു വരേ പഠിക്കുന്നതിനാവശ്യമായ വാൻ ഫീസ്,ബാഗ്, കുട, മറ്റ് പഠനോപകരണങ്ങളെല്ലാം വാങ്ങി നൽകി കൊള്ളാം എന്ന് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ പേരോ, മറ്റ് വിവരങ്ങളൊ അറിയില്ലെന്നും ഫോൺ നമ്പർ നൽകിയിട്ടുണ്ടെന്നും അറിയാൻ സാധിച്ചത്.

തുടർന്ന് ആ ഫോൺ നമ്പറിൽ വിളിച്ചു അന്യഷിച്ചപ്പോഴാണ് പേര് വെളിപ്പെടുത്താതെ ഒരു പതിറ്റാണ്ടിലധികമായി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിവരുന്ന പെരുമ്പാവൂർക്കാരൻ എന്ന അല്ലപ്ര സ്വദേശി കബീർ റഹ്മാനാണ് ടിയാൻ എന്നത് അറിയാൻ കഴിഞ്ഞത്.

മറ്റൊരാളിൽ നിന്നും ഒരു രൂപപോലും വാങ്ങാതെ സ്വന്തം വരുമാനത്തിൽ നിന്നും നാളിതുവരെ കബീർ റഹ്മാൻ ചെയ്തു വരുന്ന പ്രവർത്തനങ്ങൾ നിരവധിയാണ്.
മറ്റ് രണ്ടു കുട്ടികളുടെ പ്ലസ് ടു വേറെയുള്ള വിദ്യാഭ്യാസം ഏറ്റെടുത്തു നടത്തുന്നത് കൂടാതെ ഈ വർഷം അർഹതപ്പെട്ട 50 കുട്ടികൾക്ക് ബാഗ്, കുട ഉൾപ്പെടെയുള്ള പഠനോപകരണങ്ങൾ ആരാരും അറിയാതെ വിതരണം ചെയ്യുന്നുണ്ടെന്നും അറിയാൻ കഴിഞ്ഞു.

ഫോട്ടോ , വീഡിയോ എടുക്കാതെ സേവനം ചെയ്യുന്ന നിസ്വാർത്ഥ ജീവകാരുണ്യ പ്രവർത്തകന്റെയും, തങ്ങളുടെ കൂട്ടുകാരനെ ചേർത്തുപിടിച്ച എം.ജി.എം സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളുടെ കരുതലും നാടിന് വലിയൊരു മാതൃകയാവുകയാണ്.

Hot Topics

Related Articles