കടുത്തുരുത്തി: ആപ്പാഞ്ചിറ പോളിടെക്‌നിക് ജംഗ്ഷന്‍ വികസനം യാഥാര്‍ത്ഥ്യമാക്കുന്നതിന് 20 ലക്ഷം രൂപയുടെ വികസനപദ്ധതി നടപ്പാക്കാന്‍ നടപടി സ്വീകരിച്ചതായി മോന്‍സ് ജോസഫ് എം.എല്‍.എ. അറിയിച്ചു.
ആപ്പാഞ്ചിറ പോളിടെക്‌നിക്കിലേക്ക് പ്രവേശിക്കുന്ന റോഡിന്റെ തുടക്കത്തില്‍ കലുങ്ക് പുതുക്കി പണിയുന്നതിനും ഓടകള്‍ നവീകരിക്കുന്നതിനും ഇതിന്റെ ഭാഗമായി നടപടി സ്വീകരിക്കും. കവറിംഗ് സ്ലാബ് കൊടുത്ത് ഫുട്ട്പാത്ത് നിര്‍മ്മിക്കുന്നതിനും ഇതിന്റെ ഭാഗമായി തീരുമാനിച്ചിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പിന്റെ റോഡ്‌സ് സേഫ്റ്റി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. ആപ്പാഞ്ചിറ പോളിടെക്‌നിക് ജംഗ്ഷനിലെ വെള്ളക്കെട്ട് പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും കാല്‍നട യാത്രക്കാര്‍ക്ക് സുരക്ഷിത യാത്ര ഉറപ്പാക്കുന്നതിനും ഇതിലൂടെ പ്രയോജനം ലഭിക്കുമെന്ന് മോന്‍സ് ജോസഫ് എം.എല്‍.എ. വ്യക്തമാക്കി. മെയ് 15 ന് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുവാനാണ് തീരുമാനിച്ചിട്ടുള്ളത്.
ആപ്പാഞ്ചിറ പോളിടെക്‌നിക് ജംഗ്ഷന്‍ വികസനത്തിന്20 ലക്ഷം രൂപയുടെ വികസനപദ്ധതി നടപ്പാക്കുന്നു

Advertisements

