സെക്യൂരിറ്റി വെൽഫെയർ അസോസിയേഷൻ പത്തനംതിട്ട ജില്ലാ കമ്മിറ്റി സ്കൂൾ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു

തിരുവല്ല: സെക്യൂരിറ്റി വെൽഫെയർ അസോസിയേഷൻ പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്കൂൾ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങളുടെ വിതരണം സംഘടിപ്പിച്ചു. വൈ എം സി എ ലൈബ്രറി ഹാളിൽ നടന്ന പരിപാടി സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് സ്റ്റാൻലി ജോൺ വൈപ്പിൻ നിർവഹിച്ചു. ജില്ലാ പ്രസിഡണ്ട് ടി.ആർ അനിൽകുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സംസ്ഥാന സെക്രട്ടറി അഡ്വ. രാജേഷ് നെടുമ്പ്ര൦ മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡണ്ട് മനുകുമാർ കെ.കെ , ജില്ലാ ട്രഷറർ പ്രഭാകുമാർ .പി എന്നിവർ പ്രസംഗിച്ചു. സെക്യൂരിറ്റി ജീവനക്കാരുടെ മക്കൾക്ക് പുറമെ വിവിധ തൊഴിൽ മേഖലകളിലുള്ള വരുടെ മക്കൾക്കും പഠന സാമഗ്രികൾ നൽകി.

Advertisements

Hot Topics

Related Articles