കുമരകം കലാഭവൻ കരോക്കെ ഗാനമത്സരം  സംഘടിപ്പിച്ചു

കുമരകം:  കുമരകം കലാഭവൻ കലയാകട്ടെ ലഹരി  എന്ന സന്ദേശവുമായി അവധികാലത്ത് ഓൺലൈൻ കരോക്കെ ഗാനമത്സരം മെയ് 1 മുതൽ 10 വരെ സംഘടിപ്പിച്ചു. വിവിധ കാറ്റഗറിയിൽ നടന്ന ഗാനമത്സരത്തിൽ 10 നും 25 നും ഇടയിൽ പ്രായമുള്ള പെൺകുട്ടികളിൽ ശ്രീനന്ദന ബി.എസ് ചെങ്ങളം ഒന്നാം സ്ഥാനവും, മെഹറിൻ ഹാദിയ ഏറ്റുമാനൂർ,മീനാക്ഷിബാലുദാസ് സചിവോത്തമപുരം  കുറിച്ചി എന്നിവർ രണ്ടാംസ്ഥാനവും,ആതിര പി.എസ് കുമരകം മൂന്നാം സ്ഥാനവും, 26 വയസ് മുതൽ 50 വയസുവരെയുള്ള പുരുഷൻമാരിൽ റെസിൻ കെ.അജയൻ ഒന്നാം സ്ഥാനവും, ജിനു.പി. ജോൺസൺ രണ്ടാം സ്ഥാനവും, ബാലുദാസ് സചിവോത്തമപുരം

Advertisements

കുറിച്ചി മൂന്നാം സ്ഥാനവും,സ്ത്രീകളിൽ ഒന്നാം സ്ഥാനം – ദീപാ മോഹൻദാസ് ചോഴിയക്കാട്,രണ്ടാംസ്ഥാനം-ആൻ ട്രീസ എബ്രഹാം കുമരകം മൂന്നാം സ്ഥാനം -ജയമോൾ ജോജി കുമരകവും, 50വയസ്സിന് മുകളിൽ മത്സരിച്ചപുരുഷൻമാരിൽ ഒന്നാം സ്ഥാനം – സന്തോഷ് കെ ജി കുമരകം, രണ്ടാം സ്ഥാനം -പ്രസാദ് കെ. എം മാന്നാനം  മൂന്നാംസ്ഥാനം – രാജു കോട്ടയം,കെ ജെ ജോസഫ് ആർപ്പൂക്കര,മോഹൻദാസ് കുമ്മനം,എന്നിവരും സ്ത്രീകളിൽ ഒന്നാംസ്ഥാനം -ബിന്ദു സുനിൽ  കുമരകം,രണ്ടാം സ്ഥാനം -ജെസിമോൾ ദാസ് കൊല്ലാട്, മൂന്നാം സ്ഥാനം -ജിജിമോൾ ഷിബു കുമ്മനം എന്നിവരും നേടി. വിജയികൾക്ക് മെയ് 31 ഞായറാഴ്ച 2.30 ന് കുമരകംപഞ്ചായത്ത്സാംസ്കാരിക നിലയത്തിൽ കുമരകം കലാഭവൻ സംഘടിപ്പിക്കുന്ന പാട്ടുകൂട്ടത്തിൽ പ്രമുഖ വ്യക്തികളുടെ സാന്നിധ്യത്തിൽ സമ്മാനങ്ങൾ വിതരണം ചെയ്യുമെന്ന് കലാഭവൻ പ്രസിഡൻ്റ് എം എൻ ഗോപാലൻ ശാന്തിയും സെക്രട്ടറി എസ് ഡി പ്രേംജിയും കലാവിഭാഗം കൺവീനർ കുമരകം പി കെ അനിൽകുമാറും അറിയിച്ചു

Hot Topics

Related Articles