കുഴിമറ്റം (കോട്ടയം) എണ്ണശ്ശേരിൽ കരോട്ട് പുത്തൻപുരയ്ക്കൽ കെ.ജെ. സ്കറിയ (83) നിര്യാതനായി.ശാസ്താംകോട്ട ഡോ.സി. റ്റി. ഈപ്പൻ മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂൾ , ഞാലിയാകുഴി എം.ജി.എം.ഹയർ സെക്കണ്ടറി സ്കൂൾ എന്നിവടങ്ങളിൽ അദ്ധ്യാപകനായിരുന്നു. കുഴിമറ്റം സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി ട്രസ്റ്റിയായും പ്രവർത്തിച്ചിട്ടുണ്ട്. മൃതദേഹം നാളെ മെയ് 19 ചൊവ്വാഴ്ച വൈകിട്ട് 5 മണിക്ക് ഭവനത്തിൽ കൊണ്ടുവരുന്നതും മെയ് 20 ബുധനാഴ്ച രാവിലെ 10.30 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം സംസ്ക്കാരം കുഴിമറ്റം സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ തോമസ് മാർ അത്താനിയാസോസ് തിരുമേനിയുടെ മുഖ്യ കാർമ്മികത്വത്തിൽ നടക്കുന്നതുമാണ്. പാമ്പാടി മാടപ്പാട്ട് കുടുംബാഗം അന്നമ്മ സ്കറിയ ആണ് ഭാര്യ. മക്കൾ: റജി സ്കറിയ (ഹൂസ്റ്റൺ,യു.എസ്.എ), വിജി സ്കറിയ (ബാംഗ്ലൂർ), സജി സ്കറിയ (എറണാകുളം)
മരുമക്കൾ: ജെസ്സി റജി (യു. എസ്.എ), ജെയ്നി ജോസഫ് (ബാംഗ്ലൂർ), ആൻസി കെ ജോൺ (എറണാകുളം)
കോട്ടയം കുഴിമറ്റം എണ്ണശ്ശേരിൽ കരോട്ട് പുത്തൻപുരയ്ക്കൽ കെ.ജെ. സ്കറിയ

Advertisements

