ഇറാൻ അമേരിക്ക യുദ്ധം അവസാനത്തിലേയ്ക്ക്.. ? വലിയ വിട്ടുവീഴ്ചകൾക്ക് ഒരുങ്ങി രണ്ട് രാജ്യങ്ങളും ; സമാധാന ചർച്ചകൾ നടക്കും വരെ ഉപരോധം നീക്കിയേക്കും 

വാഷിംഗ്ടണ്‍: സമാധാന ചർച്ചകളുടെ മുന്നോടിയായി വലിയ വിട്ടുവീഴ്ച്ചകള്‍ക്ക് ഇറാനും അമേരിക്കയും ഒരുങ്ങുന്നതായി റിപ്പോർട്ടുകള്‍.ചർച്ചകള്‍ നടക്കുന്ന സമയം വരെ ഇറാന് മേലുള്ള എണ്ണ ഉപരോധം അമേരിക്ക നീക്കുമെന്ന് ഇറാൻ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. ഇതോടെ ഇറാന് അന്താരാഷ്ട്ര വിപണിയില്‍ എണ്ണ കയറ്റുമതിക്കുള്ള തടസ്സങ്ങള്‍ നീങ്ങും. പുതുക്കിയ പതിനാലിന നിർദേശങ്ങള്‍ അമേരിക്കയ്ക്ക് ഇറാൻ കൈമാറിയിട്ടുണ്ട്. യുദ്ധത്തിന് നഷ്ടപരിഹാരമെന്ന ആവശ്യത്തില്‍ നിന്ന് ഇറാനും പിറകോട്ട് പോകുന്നതായി റിപ്പോർട്ടുകളുണ്ട്. നഷ്ടപരിഹാരത്തിന് പകരം, സാമ്പത്തികമായ ഉപരോധങ്ങള്‍ നീക്കുന്നതുള്‍പ്പടെ ഇളവുകള്‍ മതിയെന്ന് ഇറാൻ സമ്മതിച്ചതായാണ് റിപ്പോർട്ട്. ആണവ പദ്ധതി ദീർഘകാലത്തേക്ക് മരവിപ്പിക്കുക, യുറേനിയം ശേഖരം റഷ്യയ്ക്ക് കൈമാറുക, പകരമായി ദീർഘകാലത്തേക്ക് ഉടമ്പടി എന്നിവയും ചർച്ചകളിലുണ്ട്. ഇതിനിടെ ഹോർമൂസ് നിയന്ത്രിക്കാനായി ഇറാൻ രൂപം നല്‍കിയ പേർഷ്യൻ ഗള്‍ഫ് സ്ട്രെയിറ്റ് അതോറിറ്റിയുടെ പുതിയ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും പ്രവർത്തന സജ്ജമായി. 1500 കപ്പലുകളാണ് ഹോർമൂസ് കടക്കാൻ കാത്ത് കിടക്കുന്നത്.

Advertisements

Hot Topics

Related Articles