കോട്ടയം : ജില്ല കളരിപ്പയറ്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന 41-ാം ജില്ലാ കളരിപ്പയറ്റ് മത്സരം മേയ് 23-ന് ശനിയാഴ്ച രാവിലെ 9 മണിക്ക് പേരൂർ സെന്റ് സെബാസ്റ്റ്യൻസ് പബ്ലിക് സ്കൂൾ ഗ്രൗണ്ടിൽ നടക്കും. രാവിലെ 9 ന് കളരിപ്പയറ്റ് മത്സരം ജി. എ എബ്രഹാം ഗുരുക്കൾ ഉദ്ഘാടനം ചെയ്യും. ജില്ലാ കളരിപ്പയറ്റ് അസോസിയേഷൻ വൈസ് പ്രസിഡൻ്റുമാരായ കെ.സി. തോമസ് ഗുരുക്കൾ , പി . എൻ വിജയകുമാർ ഗുരുക്കൾ എന്നിവർ ആശംസകൾ അർപ്പിക്കും. സമാപന സമ്മേളനത്തിൽ ജില്ല കളരിപ്പയറ്റ് അസോസിയേഷൻ പ്രസിഡൻ്റ് വി. എസ് സുരേഷ് ഗുരുകൾ അധ്യക്ഷത വഹിക്കും. ജില്ല കളരിപ്പയറ്റ് അസോസിയേഷൻ സെക്രട്ടറി കെ എം മനോജ് ഗുരുക്കൾ സ്വാഗതം ആശംസിക്കും. തുടർന്ന് ആദരിക്കലും സമ്മാനദാനവും നടക്കും. ഡോ. സിജു ഗുരുക്കൾ നന്ദി പറയും. ജൂനിയർ , സീനിയർ , സബ് ജൂനിയർ വിഭാഗങ്ങളിലായി പുരുഷ – വനിതാ വിഭാഗം മത്സരങ്ങൾ നടക്കും.
ജില്ല കളരിപ്പയറ്റ് അസോസിയേഷൻ്റെ ജില്ലാ കളരിപ്പയറ്റ് മത്സരം മെയ് 23 ന്


