കിടങ്ങൂരും രാമപുരത്തും അപകടങ്ങൾ, 3 പേർക്ക് പരുക്കേറ്റു

പാലാ : വിവിധ അപകടങ്ങളിൽ പരുക്കേറ്റ 3 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെ‍ഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. കാറും സ്കൂട്ടറും കൂട്ടിയിടിച്ചു കിടങ്ങൂർ സ്വദേശി കെ.ജെ.ജോണിന് ( 75) പരുക്കേറ്റു.ഒരു മണിയോടെ കിടങ്ങൂർ ഭാഗത്ത് വച്ചായിരുന്നു അപകടം. രാമപുരത്ത് വച്ച് സ്കൂട്ടർ കാറിൽ ഇടിച്ചു മുത്തോലി സ്വദേശി ജോണി പി.ജെ.( 56)ക്ക് പരുക്കേറ്റു. 2.45 ഓടെയാണ് അപകടം. രാമപുരത്ത് വച്ച് കെ.എസ്.ആർ.ടി.സിയും ലോറിയും കൂട്ടിയിടിച്ച് ബസിൽ യാത്ര ചെയ്തിരുന്ന രാമപുരം സ്വദേശി രാജു.എം.ആർ (56)ന് പരുക്കേറ്റു. 3.15 ഓടെയാണ് അപകടം.

Advertisements

Hot Topics

Related Articles