വൈക്കത്ത് ധർമ പ്രബോധന പരിഷത്ത് നടത്തി ; എസ്.എൻ.ഡി.പി യൂണിയൻ സെക്രട്ടറി എം.പി സെൻ ഉദ്ഘാടനം ചെയ്തു 

വൈക്കം:വേദാന്തവിശ്വവിദ്യാലയത്തിൻ്റെ ആഭിമുഖ്യത്തിൽ വിദ്യാർഥികൾക്ക് ധർമ പ്രബോധന പരിഷത്ത് നടത്തി. വൈക്കം ചാലപ്പറമ്പ് എസ് എൻഡിപി ശാഖാ ങ്കണത്തിൽ ശ്രീകുമാർ ഇടവട്ടത്തിൻ്റെ അധ്യക്ഷതയിൽ  നടന്ന യോഗം എസ് എൻ ഡി യുണിയൻ സെക്രട്ടറി എം.പി. സെൻ ഉദ്ഘടനം ചെയ്തു. ശാഖാ പ്രസിഡൻ്റ് ഉദയൻ, വേദാന്ത വിദ്യാലയം ഡയറക്ടർ സന്തോഷ് കുമാർ ശ്രീനന്ദനം, ജനറൽ കൺവീനർ രാജ്കുമാർ ഇടവട്ടം, കൺവീനർമാരായ ചക്രപാണികേശവൻ, എം.പി. ഉദയമ്മ, സുശീലമഹേന്ദ്രൻ , അജിമോൾ സജീവൻ, ചാലപ്പറമ്പ് ശാഖാ സെക്രട്ടറി സുഗുണൻ, ഷീബ, വേദാന്ത വിദ്യാലയം കൺവീനർടി.പി. ഷാജി തുടങ്ങിയവർ പ്രസംഗിച്ചു.  ധർമ പ്രബോധന ക്ലാസ് ആചാര്യൻ വിശ്വപ്രകാശം എസ്.വിജയാനന്ദ് നയിച്ചു . കുട്ടികളിൽ ധാർമികബോധവും സാമുഹ്യ പ്രതിബദ്ധതയും വളർത്തി അവരെ മികച്ച വ്യക്തിത്വത്തിന് ഉടമകളാക്കാനാണ് ഇത്തരത്തിലുള്ള പഠന ശിബിരങ്ങൾ സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു.

Advertisements

Hot Topics

Related Articles