തലയാഴം ഗ്രാമപഞ്ചായത്തില്‍ വിവിധ വാര്‍ഡുകള്‍ കേന്ദ്രീകരിച്ച്മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി

ഫോട്ടോ:   തലയാഴം പഞ്ചായത്തില്‍ വിവിധ വാര്‍ഡുകള്‍ കേന്ദ്രീകരിച്ചുള്ള മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പഞ്ചായത്ത് പ്രസിഡന്റ് ലിജി സലഞ്ച് രാജ് ഉദ്ഘാടനം ചെയ്യുന്നു

Advertisements

വൈക്കം:തലയാഴം ഗ്രാമപഞ്ചായത്തില്‍ വിവിധ വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി.
  16-ാം വാര്‍ഡില്‍ മഴക്കാല ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വാര്‍ഡിലെ എല്ലാ വീടുകളിലും കൊതുകിന്റെ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങളും, ക്ലോറിനേഷനും, എലിപ്പനി പ്രതിരോധ മരുന്ന് വിതരണവും സംഘടിപ്പിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പഞ്ചായത്ത് പ്രസിഡന്റ് ലിജി സലഞ്ച് രാജ് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ ഇ.വി.അജയകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സുശീല കുമാരി, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എം.ഡി.സുമാദേവി, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നേഴ്‌സ് കെ.ഒ.സിനി, സിസ്റ്റര്‍ ഹിഷ ഹരിദാസ്, ഓവര്‍സീയര്‍ എച്ച്.ഹാരിസ്, ആശാപ്രവര്‍ത്തകരായ അനിത ബൈജു, ഷൈലജ മോഹന്‍, എ.ഡി.എസ്.ലീനാമോള്‍, എന്നിവര്‍ പ്രസംഗിച്ചു. ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ തൊഴിലുറപ്പ് തൊഴിലാളികളുടെ പങ്കാളിത്തവും ശ്രദ്ധേയമായി.

Hot Topics

Related Articles