ഗ്രാമസഭകളുടെ എടുത്തു കളയപ്പെട്ട അധികാരം തിരിച്ചു കൊടുക്കും : എന്ന് പറഞ്ഞാൽ ലൈഫ് മിഷൻ പദ്ധതി ഇല്ലാതാക്കും എന്നല്ല: നിലപാട് വ്യക്തമാക്കി മന്ത്രി കെ എം ഷാജി

‌മലപ്പുറം: ഗ്രാമസഭകളുടെ എടുത്തു കളയപ്പെട്ട അധികാരം തിരിച്ചു കൊടുക്കുമെന്ന് പറഞ്ഞാല്‍ ലൈഫ് മിഷൻ പദ്ധതി ഇല്ലാതാക്കും എന്നല്ലെന്ന് മന്ത്രി കെ എം ഷാജി.ലൈഫ് മിഷൻ പദ്ധതി ഇല്ലാതാക്കും എന്നു ആർക്കെങ്കിലും തോന്നുന്നെങ്കില്‍ ആ പദ്ധതിക്ക് എന്തോ കുഴപ്പം ഉണ്ടെന്നു അവർക്ക് തന്നെ തോന്നുന്നുണ്ടെന്നും ഷാജി പറഞ്ഞു. ലൈഫ് മിഷൻ ഇല്ലാതാക്കുമെന്ന് പറഞ്ഞിട്ടില്ല. ഏതെങ്കിലും പദ്ധതിയെ തകർക്കാൻ വേണ്ടി വന്ന സർക്കാരല്ല ഇത്. ഒരു സർക്കാരിന്റെ എല്ലാ പദ്ധതിയും തകർക്കാൻ അടുത്ത സർക്കാർ തീരുമാനിച്ചാല്‍ രാജ്യം എങ്ങനെ മുന്നോട്ട് പോകും.

Advertisements

പദ്ധതികളില്‍ ആവശ്യമായ തിരുത്തല്‍ വരുത്തിയാണ് യുഡിഎഫ് സർക്കാർ മുന്നോട്ട് പോകുക. ഗ്രാമപഞ്ചായത്തുകളുടെ അധികാരം അവരില്‍ തിരിച്ചു എത്തിക്കുക എന്നതാണ് സർക്കാരിന്റെ അജണ്ട. സിപിഎം സമരങ്ങള്‍ സംഘടിപ്പിച്ചോട്ടെ. സമരം ചെയ്യുമോ എന്നു നോക്കീട്ട് മെറിറ്റ് ഉള്ള കാര്യങ്ങള്‍ ചെയ്യാതിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത്ര വലിയ വിജയം നേടാൻ കാരണമായ രാഷ്ട്രീയമുണ്ട്. ആ രാഷ്ട്രീയത്തെ ഫലപ്രദമായി നടപ്പാക്കുകയാണ് ഞങ്ങളുടെ പദ്ധതിയെന്നും മഴക്കാല പൂർവ ശുചീകരണകാര്യത്തില്‍ നാളെ അടിയന്തിര ഓണ്‍ലൈൻ യോഗം വിളിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Hot Topics

Related Articles