പശ്ചിമ ബംഗാളിലെ ഉപതിരഞെടുപ്പ് : ഫാല്‍ത്ത മണ്ഡലത്തില്‍ ബിജെപിക്ക് ജയം ; ഒരു ലക്ഷം ഭൂരിപക്ഷം

കൊൽക്കത്ത : പശ്ചിമ ബംഗാളിലെ ഫാല്‍ത്ത മണ്ഡലത്തില്‍ ബിജെപിക്ക് ജയം. 100921 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് ബിജെപി സ്ഥാനാർത്ഥി ദേബാംഗ്ഷു പാണ്ഡ വിജയിച്ചത്. ആകെ 1,49,666 വോട്ടാണ് ബിജെപി സ്ഥാനാർത്ഥി പിടിച്ചത്. 40,645 വോട്ടു നേടി സിപിഎമ്മിൻ്റെ ശംഭുനാഥ് കുർമിയാണ് രണ്ടാം സ്ഥാനത്ത് എത്തിയത്. കോണ്‍ഗ്രസിൻ്റെ അബ്ദുർ റസ്സാഖ് മൊല്ല 10,084 വോട്ടു നേടി മൂന്നാം സ്ഥാനത്ത് വന്നു. മത്സരത്തില്‍ നിന്ന് പിൻമാറുന്നു എന്ന് പ്രഖ്യാപിച്ച തൃണമൂല്‍ സ്ഥാനാർത്ഥി ജഹാംഗീർ ഖാൻ 7783 വോട്ടോടെ നാലാം സ്ഥാനത്തായി. ജഹാംഗീർ ഖാൻ്റെ നേതൃത്വത്തില്‍ വൻ ക്രമക്കേട് നടന്നു എന്ന ആരോപണത്തെ തുടർന്നാണ് ഫാല്‍ത്തയില്‍ റീപോളിംഗ് നടത്തിയത്. ഇതോടെ 294 അംഗ ബംഗാള്‍ നിയമസഭയില്‍ ബിജെപി സംഖ്യ 208 ആയി ഉയർന്നു.

Advertisements

Hot Topics

Related Articles