സ്‌കൂൾ ഫിറ്റ്നസ് അടിയന്തിരമായി ലഭ്യമാക്കണം: കെ.എസ്.ടി.എ

കോട്ടയം : അക്കാദമിക വർഷം ആരംഭിക്കാൻ ഏതാനും ദിവസങ്ങൾ മാത്രം അവശേഷിക്കേ മിക്ക പഞ്ചായത്തുകളും സ്‌കൂൾ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകാൻ വിമുഖത കാണിക്കുകയാണ്. വൈദ്യുതി ട്രാൻസ്ഫോർമർ സ്‌കൂളിൻ്റെ കോമ്പൗണ്ടിൽ ഇല്ലെങ്കിലും ഇതു സംബന്ധിച്ച എൻ ഒ സി കെ എസ് ഇ ബി യിൽ നിന്ന് ഹാജരാക്കണം എന്ന് പഞ്ചായത്ത് എൻജിനിയർമാർ നിലപാടെടുത്തതാണ് പ്രശ്നങ്ങൾക്കു കാരണം.

Advertisements

അടിയന്തിരമായി ഈ പ്രശ്‌നം പരിഹരിച്ച് സ്‌കൂളുകൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭ്യമാക്കണമെന്ന് കേരളാ സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ കോട്ടയം ജില്ലാക്കമ്മറ്റി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

Hot Topics

Related Articles