വാഹനാപകടത്തിൽ പരിക്കേറ്റ് ഒരു മാസമായി ചികിത്സയിലായിരുന്ന യുവാവ് മരിച്ചു; മരിച്ചത് കുമ്മനം സ്വദേശി

കോട്ടയം: വാഹനാപകടത്തിൽ പരിക്കേറ്റ് ഒരു മാസമായി ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കുമ്മനം വടുതലമാലിയിൽ അശ്വിൻ സന്തോഷാ(23)ണ് മരിച്ചത്. കഴിഞ്ഞ 26 ന് ചെങ്ങളത്ത് കാവിനു സമീപം അശ്വിൻ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അശ്വിൻ കോട്ടയം കാരിത്താസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഗുരുതരാവസ്ഥയിൽ കഴിഞ്ഞ അശ്വിൻ ഇന്നലെ രാവിലെയാണ് മരിച്ചത്. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. ഇന്ന് മെയ് 28 വ്യാഴാഴ്ച വൈകിട്ട് മൂന്നിനു വീട്ടുവളപ്പിൽ സംസ്‌കാരം നടക്കും.

Advertisements

Hot Topics

Related Articles