പെട്രോളിനും ഡീസലിനും പിന്നാലെ സി.എൻ.ജിയ്ക്കും വില വർദ്ധിപ്പിച്ചു; വൻ ഇരുട്ടടിയേറ്റുവാങ്ങി വാഹന ഉടമകൾ ; സംസ്ഥാനത്ത് ഏറ്റവും നിരക്ക് കൂടുതൽ കോട്ടയത്ത്

കോട്ടയം: പെട്രോളിന്റെയും ഡീസലിന്റെയും വില വർദ്ധനവ് പേടിച്ച് സി.എൻ.ജിയിലേയ്ക്ക് കൂട് മാറിയ വാഹന ഉപഭോക്താക്കൾക്ക് വൻ തിരിച്ചടി. പെട്രോൾ ഡീസൽ വില വർദ്ധനയ്ക്ക് പിന്നാലെ ഇന്ന് സി.എൻ.ജിയ്ക്കും വില വർദ്ധിച്ചതോടെയാണ് വാഹന ഉടമകൾക്ക് വൻ തിരിച്ചടിയായത്. മറ്റു ജില്ലകളിൽ വർദ്ധിച്ചതിനേക്കാൾ കൂടുതൽ തുക കോട്ടയം ജില്ലയിൽ വർദ്ധിച്ചതോടെ ജില്ലയിലെ വാഹന ഉപഭോക്താക്കൾക്ക് വൻ തിരിച്ചടിയായി. ഇന്നലെ കോട്ടയം ജില്ലയിൽ 89.50 രൂപയായിരുന്നു ഒരു ലിറ്റർ സി.എൻ.ജിയ്ക്ക് വില. എന്നാൽ, ഇന്ന് 105 രൂപയായി വില വർദ്ധിച്ചു. ഒറ്റ ദിവസം കൊണ്ട് 15.50 രൂപയുടെ വർദ്ധനവാണ് ഇന്ന് സി.എൻജിയ്ക്ക് ഉണ്ടായിരിക്കുന്നത്. ആലപ്പുഴ ജില്ലയിൽ 95 രൂപ വിലയുള്ളപ്പോഴാണ് കോട്ടയം ജില്ലയിൽ പത്തു രൂപയുടെ വരെ വ്യത്യാസം ഉണ്ടായിരിക്കുന്നത്. കേരളത്തിൽ ഷോളാ എന്ന കമ്പനിയാണ് സി.എൻ.ജി വിതരണം ചെയ്യുന്നത്. ഈ കമ്പനി സർക്കാർ നിയന്ത്രണമില്ലാതെ സി.എൻ.ജി വില നിശ്ചയിച്ചതാണ് ഇപ്പോൾ വാഹന ഉടമകൾക്ക് തിരിച്ചടിയായിരിക്കുന്നത്.

Advertisements

Hot Topics

Related Articles