ന്യൂഡൽഹി : നീറ്റ് പുന:പരീക്ഷയില്‍ പുതിയ നീക്കവുമായി കേന്ദ്രം. ചോദ്യപേപ്പറുകള്‍ സുരക്ഷിതമായി എത്തിക്കാൻ പ്രതിരോധ സേനകളുടെ സഹായം വിദ്യാഭ്യാസ മന്ത്രാലയം തേടി. ഇന്ന് പ്രതിരോധ മന്ത്രിയുടെ അധ്യക്ഷതയില്‍ ചേർന്ന യോഗത്തില്‍ ഇക്കാര്യം ചർച്ചയായി. വ്യോമസേനയുടെ ട്രാൻസ്പോർട്ട് വിമാനങ്ങള്‍ ഉപയോഗിച്ച് ചോദ്യ പേപ്പറുകള്‍ അതത് സംസ്ഥാനങ്ങളില്‍ എത്തിക്കാനാണ് പദ്ധതി. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉടൻ ഉണ്ടാകും. നേരത്തെ പോസ്റ്റല്‍ സർവീസ് വഴിയാണ് ചോദ്യപേപ്പർ എത്തിച്ചിരുന്നത്. ചോദ്യപേപ്പർ ചോർച്ച ഒഴിവാക്കുന്നതിനാണ് ഇത്തരമൊരു നടപടി. വ്യോമസേനയുടെ മേല്‍നോട്ടത്തില്‍ ചോദ്യപേപ്പറുകള്‍ എത്തിക്കാനാണ് നീക്കം.
Advertisements


