ധ്യാനൊപ്പം കാട്ടാക്കടയണ്ണനും ; “സീക്രട്ട് ഓഫ് കലിംഗ”യുടെ ടീസർ  പുറത്തായി 

ധ്യാൻ ശ്രീനിവാസൻ, അല്‍ത്താഫ് സലിം, റിയാസ് ഖാൻ എന്നിവർക്കൊപ്പം സോഷ്യല്‍ മീഡിയ താരം നിതിൻ പരമേശ്വറും പ്രധാന വേഷങ്ങളില്‍ എത്തുന്ന പുതിയ ചിത്രം “സീക്രട്ട് ഓഫ് കലിംഗ”യുടെ ടീസർ റിലീസ് ആയി. മിസ്റ്ററി ഹൊറർ കോമഡി സ്വഭാവത്തില്‍ എത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ സനീഷ് ഉണ്ണികൃഷ്ണനാണ്. പുരാതന കലിംഗ രാജ്യത്തിന്റെ അവശിഷ്ടങ്ങളുള്ള ഒരു കോളേജ് കാമ്പസും, അവിടുത്തെ കാട്ടിലുള്ള ഒരു പഴയ കിണറും ചുറ്റിപ്പറ്റിയാണ് കഥ നടക്കുന്നത്.

Advertisements

നൂറ്റാണ്ടുകള്‍ക്ക് മുമ്പുള്ള ആത്മാവ്, പുറത്തുവരുമ്പോള്‍ ഉണ്ടാവുന്ന രസകരവും അമ്പരപ്പിക്കുന്നതുമായ സംഭവങ്ങളാണ് സിനിമ പറയുന്നത്. പ്രേക്ഷകരെ ഏറെ അമ്പരിപ്പിക്കുന്നതും രസകരമാവുന്ന തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന് ടീസറിലൂടെ വ്യക്തമാണ്. ജിഷ്ണു എം ആര്യനും സനീഷ് ഉണ്ണികൃഷ്ണനും ചേർന്നാണ് ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കിതിരിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ജൂണ്‍ മാസത്തില്‍ ചിത്രം തിയേറ്റർ റിലീസിന് എത്തുമെന്ന് നിർമാതാക്കള്‍ അറിയിച്ചു. ചിത്രത്തില്‍ ഇവരെ കൂടാതെ മാളവിക മേനോൻ, ഉല്ലാസ് പന്തളം, മറീന മൈക്കിള്‍, അൻവർ ഷെരീഫ്, ആദിർഷ, ഗൗരി നന്ദ, ലക്ഷ്മി നന്ദൻ തുടങ്ങിയവരും മറ്റു വേഷങ്ങളില്‍ എത്തുന്നു. ഐറ ഫിലിംസിന്റെ ബാനറില്‍ ബഷീർ വരന്തരപ്പിള്ളിയും സുല്‍ത്താനും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൻ്റെ ഛായാഗ്രഹണം ആശ്രിത് സന്തോഷ് ആണ് നിർവഹിക്കുന്നത്.

എഡിറ്റിംഗ്: അശ്വന്ത് രവീന്ദ്രൻ, സംഗീതം & ബി.ജി.എം: ധനുഷ് ഹരികുമാർ, വിമല്‍ജിത്ത് വിജയൻ, ആർട്ട്: അഖില്‍ റോയ്, പ്രൊഡക്ഷൻ കണ്‍ട്രോളർ: ജെ.പി മണക്കാട്, മേക്കപ്പ്: അമല്‍ ചന്ദ്രൻ, കോസ്റ്റ്യൂംസ്: ഖാലിദ് അബൂബക്കർ, സൗണ്ട് ഡിസൈൻ: സുബിൻ ജോസഫ്, മിക്സിംഗ്: ബിനൂപ് എസ് ദേവൻ, അഡീഷണല്‍ സോങ്ങ്: ഗോകുല്‍ ശ്രീകണ്ഠൻ, എ.ഐ സൂപ്പർവൈസർ: അഖില്‍ പരപ്പനങ്ങാടി, ചീഫ് അസോസിയേറ്റ് ഡയറക്ടർ: അമിതാബ് പണിക്കർ, ആബേല്‍ കൗസ്തുഭം, ഡി.ഐ: സുജിത് സദാശിവൻ, ഡിജിറ്റല്‍ മാർക്കറ്റിംഗ്: ഒപ്പ്ര, ഡിസൈൻസ്: ആദിൻ ഒല്ലൂർ, പി.ആർ.ഓ: പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Hot Topics

Related Articles