“ഹാഷിറേ.. ഹാഷിറെന്‍റെ ഇമ്മാന്‍റെ വീട്ടില്‍ വരോ? ഹാഷിറിന്‍റെ ഫ്രണ്ടസിനെയും ഇഷ്ടമുണ്ട് ! കുഞ്ഞ് ആരാധികയുടെ ചോദ്യത്തിന് മറുപടിയുമായി വാഴ 2 താരം 

ഒരു രുകാലത്ത് സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ക്ക് ഏറെ സുപരിചിതനായ ആളായിരുന്നു ഹാഷിർ. എന്നാല്‍ ഇന്നക്കഥ മാറി. വാഴ 2 എന്ന ഒറ്റ സിനിമയിലൂടെ മലയാളികള്‍ മാത്രമല്ല ഇതര ഭാഷക്കാർക്കും ഹാഷിർ ഇന്ന് സുപരിചിതനാണ്. സിനിമയില്‍ എത്തുന്നതിന് മുൻപ് തന്നെ വലിയൊരു ആരാധകവൃന്ദത്തെ സ്വന്തമാക്കിയ ഹാഷിറിന്റെ ഒരു കുട്ടി ആരാധികയുടെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ വൈറലായി മാറിയിരിക്കുകയാണ്.

Advertisements

എമാലിൻ ഡെനറ(emaalin_denera) എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടില്‍ നിന്നുമാണ് ഈ കൊച്ച്‌ ആരാധികയുടെ വീഡിയോ പുറത്തുവന്നത്. തനിക്കൊന്ന് കാണാൻ തന്റെ വീട്ടില്‍ വരുമോ എന്നാണ് നിഷ്കളങ്കമായി കുഞ്ഞ് ചോദിക്കുന്നത്. വീഡിയോയ്ക്ക് ഒപ്പം ഹാഷിർ ഉള്‍പ്പടെയുള്ള വാഴ 2ലെ താരങ്ങളേയും മെൻഷൻ ചെയ്തിട്ടുണ്ട്. “ഹാഷിറേ.. ഹാഷിറെന്‍റെ ഇമ്മാന്‍റെ വീട്ടില്‍ വരോ? ഹാഷിറിന്‍റെ ഫ്രണ്ടസിനെയും ഇഷ്ടമുണ്ട്. ഹാഷിറിന്‍റെ സിനിമ ഞാന്‍ എപ്പഴും എപ്പഴും കാണുന്നുണ്ട്. ഹാഷിറിനെ കാണാന്‍ നമ്മളെ വീട്ടില്‍ വരോ ഇച്ചിരി? കാണാന്‍. ഇവിടെ കിടക്കാന്‍ സ്ഥലവുണ്ട്. വരോ? ചീസ്”, എന്നാണ് കൊച്ചുമിടുക്കിയുടെ വാക്കുകള്‍.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വീഡിയോ പുറത്തുവന്നതിന് പിന്നാലെ മറുപടിയുമായി ഹാഷിർ തന്നെ രംഗത്ത് എത്തി. “അവിടെ കിടക്കാൻ സ്ഥലമുണ്ടെങ്കില്‍ വരാം”, എന്നായിരുന്നു കിസ് ഇമോജിക്കൊപ്പം ഹാഷിർ മറുപടി നല്‍കിയത്. “വരണേ..താങ്ക് യൂ”, എന്ന് കമന്റിന് മറുപടിയും അക്കൗണ്ടില്‍ നിന്നും വന്നിട്ടുണ്ട്. വീഡിയോ പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രംഗത്ത് എത്തിയത്.

“ഇത് കേട്ടിട്ട് പോയില്ലേല്‍ നഷ്ടം ആണ് ബായി. മുത്താണ് ഇവിടെ കിടക്കാൻ സ്ഥലം ഉണ്ട് വായോ, ഹാഷിറെ ഒന്ന് ചെല്ലു. പാവം കൊച്ച്‌. ഒരുപാട് ഇഷ്ടത്തോടെ വിളിക്കുവല്ലേ, ഇത് കേട്ടാല്‍ ഹാഷിർ മാത്രമല്ല, ഹാഷിറിന്റെ കുടുംബക്കാരും കൂട്ടുകാരും എന്തിന് നാട്ടുകാരുമടക്കം എല്ലാവരും വന്നു പോകും, ഇത് കണ്ടാല്‍ ഹാഷിർ അല്ല. ആരായാലും വന്ന് പോകും”, എന്നിങ്ങനെ പോകുന്നു കമന്റുകള്‍. എന്തായാലും കൊച്ച്‌ ആരാധികയുടെ ആഗ്രഹം ഹാഷിർ സാധിച്ച്‌ കൊടുത്തോ ഇല്ലയോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.

Hot Topics

Related Articles