കടപ്പൂർ : കാണക്കാരി ഗ്രാമപഞ്ചായ യത്ത് കടപ്പൂർ ഗവ ആയൂർവേദ ഡിസ്പെൻസറി പുതിയ കെട്ടിട നിർമ്മാണ ഉദ്ഘാടനം ജലവിഭവ ഭവനനിർമ്മാണ മന്ത്രി മോൻസ് ജോസഫ് നിർവഹിച്ചു.
Advertisements
നാഷ്ണൽ ആയൂഷ് മിഷൻ നൽകുന്ന 35 ലക്ഷം രൂപയും കാണക്കാരി പഞ്ചായത്ത് നൽകുന്ന 15 ലക്ഷം രൂപയും ഉൾപെടെ 50 ലക്ഷം രൂപ മുതൽമുടക്കായാണ് പുതിയ കെട്ടിടം നിർമ്മിക്കുന്നത് യോഗത്തിൽ പഞ്ചായത്ത് പ്രസിഡൻ്റ് വിജേഷ് ഒ ആർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ജോസ്മോൻ മുണ്ടയ്ക്കൻ മുഖ്യപ്രഭാക്ഷണം നടത്തി . ഡിസ്പെൻസറി മെഡിക്കൽ ഓഫീസർ ഡോ ബിനോജ് കെ ജോസ് . പഞ്ചായത്ത് സെക്രട്ടറി സോണി സി ഗ്രാമപഞ്ചായത്ത് അംഗങ്ങൾ വിവിധ രാഷ്ട്രീയകഷി നേതാക്കൾ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ സംസാരിച്ചു.


