ളാക്കാട്ടൂർ എം ജി എം എൻ എസ് എസ് ഹയർ സെക്കണ്ടറി സ്കൂളിൽ പ്രവേശനോത്സവം ആഘോഷിച്ചു

ളാക്കാട്ടൂർ : എം ജി എം എൻ എസ് എസ് ഹയർ സെക്കണ്ടറി സ്കൂളിൽ പ്രവേശനോത്സവം ആഘോഷിച്ചു. നവാഗതർക്ക് കഥാ-കവിത – ചരിത്ര പുസ്തകങ്ങളും മധുരവും നൽകി സ്കൂൾ ബാൻഡിൻ്റേയും ചെണ്ടമേളത്തിൻ്റേയും അകമ്പടിയോടെ സ്വീകരിച്ചു. കൂരോപ്പട ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഇ എസ് വിനോദ് ഉദ്ഘാടനം ചെയ്തു. തദ്ദേശ സ്വയംഭരണ വകുപ്പ് അസിസ്റ്റൻ്റ് ഡയറക്ടർ ഷെറഫ് പി ഹംസ മുഖ്യപ്രഭാഷണം നടത്തി പഞ്ചായത്തംഗം മഞ്ജു കൃഷ്ണകുമാർ , സ്കൂൾ മാനേജർ ആർ രാമചന്ദ്രൻ നായർ പ്രിൻസിപ്പൽ കെ കെ ഗോപകുമാർ, ഹെഡ്മിസ്ട്രസ്സ് സ്വപ്ന ബി നായർ, പി റ്റി എ പ്രസിഡൻ്റ് അശോക് കുമാർ, സ്റ്റാഫ് സെക്രട്ടറി എം ജി ഗിരീഷ് എന്നിവർ പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles