വെച്ചൂരിൽ ബൈക്ക് ഇടിച്ച് കാൽനട യാത്രക്കാരൻ മരിച്ചു: മരിച്ചത് വെച്ചൂർ സ്വദേശി

വൈക്കം: വെച്ചൂരിൽ ബൈക്ക് ഇടിച്ച് കാൽനട യാത്രക്കാരൻ മരിച്ചു. വെച്ചൂർ കുന്തത്തിൽ നഗറിൽ സദാനന്ദൻ (70) ആണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു അപകടം. ചേരകുളങ്ങര സമീപമം വച്ചാണ് നടന്നു പോകുന്ന സദാനന്ദനെ ബൈക്കിടിച്ചത്. ചേർത്തല സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബൈക്ക് യാത്രക്കാരനും പരിക്കേറ്റ് ചികിത്സയിലാണ്.

Advertisements

Hot Topics

Related Articles