പരിസ്ഥിതി ദിനാചരണവും ഫലവൃക്ഷ തൈ നടീലും സംഘടിപ്പിച്ചു

തിരുവല്ല : ലോക പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് ഫലവൃക്ഷ തൈ നട്ടു. ഇലന്തൂർ കൃഷിഭവന്റെയും ഗ്രാമപഞ്ചായത്തിന്റെയും ഇടപ്പരിയാരം എസ്എൻഡിപി ഹൈസ്കൂളിലെ പരിസ്ഥിതി ക്ലബ്ബിന്റെയും നേതൃത്വത്തിൽ പരിസ്ഥിതി ദിനാചരണവും ഫലവൃക്ഷ തൈ നടീലും സംഘടിപ്പിച്ചു. വാർഡ് മെമ്പർ കെ ജി റെജി അധ്യക്ഷനായ ചടങ്ങിൽ കൃഷി ഓഫീസർ അരുണിമ സ്വാഗതവും ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ പി മുകുന്ദൻ ഫലവൃക്ഷത്തായി കൈമാറലിന്റെയും സ്കൂൾ പരിസ്ഥിതി ക്ലബ്ബിൻറെ ഉദ്ഘാടനവും നിർവഹിച്ചു സ്കൂൾ പ്രഥമാധ്യാപിക കെ ശൈലശ്രീ ആശംസകൾ അറിയിച്ചു പരിസ്ഥിതി ക്ലബ്ബ് ഓർഡിനേറ്റർ ശ്രീ ബിജു ജി നായർ സ്കൂളിൽ നടപ്പിലാക്കുന്ന തുടർ പദ്ധതികൾ വിശദീകരിക്കുകയും അതോടൊപ്പം നന്ദിയും രേഖപ്പെടുത്തി കുട്ടികൾ കൊണ്ടുവന്ന ഫലവൃക്ഷതൈ പരസ്പരം “അമ്മയ്ക്കായി ഒരു മരം നടാം “എന്ന ആശയം ഉയർത്തിപ്പിടിച്ച് കൈമാറി എല്ലാവരും ഈ പരിസ്ഥിതി ദിനത്തിൽ ഒരു വൃക്ഷത്തൈ എങ്കിലും നട്ട് പരിപാലിക്കാൻ തീരുമാനിച്ചു അതോടൊപ്പം പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞയും എടുത്തു.

Advertisements

Hot Topics

Related Articles