കോട്ടയം: ചിങ്ങവനം മൂലംകുളത്ത് തെരുവ് വിളക്കുകൾ തെളിയുന്നില്ലെന്ന പരാതിയുമായി നാട്ടുകാർ രംഗത്ത്. രണ്ടാഴ്ചയിലധികമായി തെരുവ് വിളക്കുകൾ തെളിയുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. കോട്ടയം നഗരസഭ 23 ആം വാർഡുൽ മൂലംകുളം ജംഗ്ഷൻ മുതൽ ബതേസ്താ വരെയുള്ള ഭാഗത്തെ റോഡുകളിലാണ് തെരുവ് വിളക്കുകൾ തെളിയുന്നില്ലെന്ന പരാതി ഉയർന്നത്. ഈ റോഡിൽ നിന്നും കിഴക്കോട്ടുള്ള ഇടവഴിയിലും. മൂലം കുളം ഇംഗ്ഷനിലെ ഹൗസിംഗ് കോളനി റോഡിലെയും വഴിവിളക്കുകകളാണ് തെളിയാതായത്. പല തവണയായി കെ. എസ് ബി അധികൃതരെ അറിയിച്ചിട്ടും ഉടനെ ശരിയാക്കാം എന്നു പറയുന്നതല്ലാതെ ഇതുവരെ നടപടിയായില്ല.
സ്കൂളുകൾ തുറന്നതിനാൽ കുട്ടികൾ ട്യൂഷനും മറ്റും കഴിഞ്ഞ് സന്ധ്യയോടെയാണ് വീടുകളിൽ എത്തുന്നത്. ഇത് കൂടാതെ മഴക്കാലമായതിനാൽ റോഡിനിരുവശവും പുല്ലുകൾ വളർന്ന് നിൽക്കുന്നതിനാൽ ഇഴ ജെന്തുക്കളുടെ സാന്നിദ്ധ്യവും അനുഭവപ്പെടുന്നുണ്ട്. വെളിച്ചക്കുറവായതിനാൽ രക്ഷകർത്താക്കൾ കാത്തു നിന്നാണ് കുട്ടികളെ കൂട്ടി കൊണ്ടുവരുന്നത്. അധികൃതർ ഇടപെട്ട് വഴിവിളക്കുകൾ തെളിയിക്കന്നമെന്നാണ് വീട്ടുകാർ ആവശ്യപ്പെടുന്നത്


