ഓപ്പറേഷൻ തൂഫാൻ : കോട്ടയം പള്ളിക്കത്തോട്ടിൽ കഞ്ചാവുമായി യുവാവ് പിടിയിൽ 

പള്ളിക്കത്തോട്: ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ടി ന്റെ ഭാഗമായി പോലീസ് നടത്തിയ പരിശോധനയിൽ വിൽപ്പനക്കായി കൊണ്ടുവന്ന കഞ്ചാവുമായി ഒരാൾ പിടിയിൽ.കോട്ടയം ജില്ലയിൽ, പള്ളിക്കത്തോട്, ആനിക്കാട്  വെസ്റ്റ് പി ഓ യിൽ, ചക്കാമ്പുഴ ഭാഗത്തു ചൂരക്കുന്നേൽ വീട്ടിൽ ജോസഫ് മകൻ ജോസ്മിൻ ജോസഫ് (22) ആണ് പിടിയിലായത്. ജില്ലാപോലീസ് മേധാവിക്കു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ്  ലഹരിവിരുദ്ധ സ്‌ക്വാഡ് (ഡാൻസാഫ് )ഉം പള്ളിക്കത്തോട് പോലീസ് ഉം ചേർന്നു ഇയാളെ ചപ്പാത്തു ഭാഗത്തു വെച്ച് 100 ഗ്രാം കഞ്ചാവുമായി  അറസ്റ്റ് ചെയ്തത്.സംസ്ഥാന വ്യാപകമായി പോലീസ് ആരംഭിച്ച ആന്റി – ഡ്രഗ് ക്യാമ്പയിൻ ഓപ്പറേഷൻ തൂഫാൻ ഭാഗമാണ് അറസ്റ്റ്.

Advertisements

Hot Topics

Related Articles